ഇറ്റാലിയൻ സീരി എയിൽ ഒന്നാം സ്ഥാനക്കാരായ യുവന്റസിനെ എ സി മിലാൻ തകർത്തു. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് മിലാന്റെ ജയം. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം ആറ് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. രണ്ടു ഗോളുകൾക്ക് പിന്നിലായ ശേഷമാണ് നാല് ഗോളുകൾ മടക്കി മിലാൻ യുവന്റസിനെ തറപ്പറ്റിച്ചത്. 47-ാം മിനിറ്റില്‍ അഡ്രിയാന്‍ റാബിയോട്ട്, 53-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ യുവന്റസിന് ലീഡ് നല്‍കി. എന്നാല്‍ സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ച് 62-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മിലാനെ ഒപ്പമെത്തിച്ചു.
നാല് മിനിറ്റുകള്‍ക്ക് ശേഷം ഫ്രാങ്ക് കെസ്സയുടെ മറ്റൊരു ഗോള്‍. തൊട്ടടുത്ത നിമിഷം റാഫേല്‍ ലിയോയിലൂടെ മിലാന്‍ ലീഡെടുത്തു. തിരിച്ചടിക്കാനുള്ള ശ്രമം യുവന്റസ് കടുപ്പിച്ചെങ്കിലും 80-ാം മിനിറ്റില്‍ ആന്റെ റെബിക് മിലാന് വിജയമുറപ്പിച്ച ഗോള്‍ സമ്മാനിച്ചു. റൊണാൾഡോ തുടർച്ചയായ അഞ്ചാം മത്സരത്തിലാണ് യുവെയ്‌ക്കായി ലക്ഷ്യം കണ്ടത്.
വിജയത്തോടെ 31 മത്സരങ്ങളിൽനിന്ന് 49 പോയിന്റുമായി മിലാൻ അഞ്ചാം സ്ഥാത്തേക്ക് കയറി. തോൽവിയിലും കാര്യമായ പരുക്കുകൂടാതെ യുവന്റസ് 75 പോയിന്റുമായി ഒന്നാമതു തന്നെ. ലെച്ചെയോട് 2–1 ന്റെ അപ്രതീക്ഷിത തോൽവി വഴങ്ങിയ രണ്ടാം സ്ഥാനക്കാരായ ലാസിയോയ്ക്കു മേൽ 10 പോയിന്റിന്റെ ലീഡ് നേടാനുള്ള സുവർണാവസരമാണ് യുവെയ്ക്ക് നഷ്ടമായത്. അതേസമയം രണ്ടാം സ്ഥാനക്കാരായ ലാസിയോ തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലിച്ചെയാണ് ലാസിയോയെ തോല്‍പ്പിച്ചത്. ജയിച്ചിരുന്നെങ്കില്‍ യുവന്റസുമായുള്ള അകലം നാല് പോയിന്റായി കുറയ്ക്കാമായിരുന്നു അവര്‍ക്ക്.
English summary: Itlian seria A
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.