സ്വന്തം പേരിലുള്ള ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ മോഡിയുടെ നമോ ആപ്പ്

Web Desk
Posted on September 19, 2018, 2:24 pm

ഛത്തീസ്ഗഡ്: തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് നരേന്ദ്ര മോഡിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ നമോ ആപ്പിലൂടെ സ്വന്തം പേരിലുള്ള ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി സ്വന്തം പേരിലുള്ള ഉത്പന്നങ്ങള്‍ ഒരു ആപ്പിലൂടെ വില്‍ക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന പരസ്യ വാചകങ്ങളും ഉത്പന്നങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടി ഷര്‍ട്ടുകള്‍, പേന, തൊപ്പി, നോട്ടുബുക്കുകള്‍ തുടങ്ങിയ ഉത്പന്നങ്ങളാണ് നമോആപ്പിലൂടെ വിറ്റഴിക്കുന്നത്. യുവാക്കളെ ആകര്‍ഷിക്കുന്ന ഉത്പന്നങ്ങളാണ് ഇവയിലേറെയും. 99 രൂപമുതല്‍ 1000 രൂപവരെ നീളുന്നു ഓരോ മോഡി ഉത്പന്നത്തിന്റെയും വില. നമോ എഗയിന്‍, ഇന്ത്യ മോഡിഫൈഡ്, യുവ ശക്തി-ന്യൂ ഇന്ത്യ എന്നീ വാചകങ്ങളാണ് ഓരോ ഉത്പന്നങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നത്.

നമോ ആപ്പിലൂടെയുള്ള പരിപാടികള്‍ക്ക് പൊതുപണമാണ് ഉപയോഗിക്കുന്നത്. എന്നാല്‍, ആപ്പ് സര്‍ക്കാര്‍ ഉടമസ്ഥതയിലല്ല. ഇതിലൂടെയുള്ള ലാഭം ഗംഗ ശുചീകരണത്തിന് ഉപയോഗിക്കുമെന്നാണ് ബിജെപി പറയുന്നത്.