ഉത്സവസീസണ്‍ പ്രമാണിച്ച് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് വിമാനക്കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. എയർലൈൻ ടിക്കറ്റ് നിരക്കുകളുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ നിരീക്ഷണത്തിലാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
എല്ലാ വിമാനക്കമ്പനികളുടെയും ടിക്കറ്റ് നിരക്ക് ഞങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു പറഞ്ഞു. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് എല്ലാ വിമാനക്കമ്പനികളോടും നേരത്തെ പറഞ്ഞിരുന്നു. ഉത്സവ സീസണിൽ എല്ലാവരും നാട്ടിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നത്. അതിനാൽ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കരുതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
ഇന്ത്യ റീജിയണൽ എയർ മൊബിലിറ്റി കോൺഫറൻസിനിടെയാണ് നായിഡുവിന്റെ പ്രതികരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.