മതങ്ങളെ സംരക്ഷിക്കാനല്ല, തൊഴില്‍ സംരക്ഷിക്കാനും ആശുപത്രികളും സ്‌കൂളുകളും നിര്‍മ്മിക്കാനുമാണ് നിങ്ങളെ തെരഞ്ഞെടുത്തത്: കനയ്യ

Web Desk

ബീഹാർ

Posted on February 13, 2020, 5:16 pm

ജനങ്ങൾ സർക്കാരുകളെ തെരഞ്ഞെടുത്തത് മതങ്ങളെ സംരക്ഷിക്കാനല്ല. തൊഴിൽ സംരക്ഷിക്കാനും ആശുപത്രികളും സ്കൂളുകളും മറ്റു സൗകര്യങ്ങളും നിർമ്മിക്കാനാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവുമായ കനയ്യ കുമാർ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബിഹാറിൽ നടക്കുന്ന ജനഗണമന യാത്രയില്‍ സംസാരിക്കുകയായിരുന്നു കനയ്യ.

എന്‍.ആര്‍.സിയെ വെള്ളപൂശാന്‍ വേണ്ടിയാണ് സി.എ.എ കൊണ്ടുവന്നത്. നിങ്ങളെറിയുന്ന കരിഓയിലും മഷിക്കുപ്പികളും കോഴിമുട്ടകളും കല്ലുകളും എന്നെ തെല്ലും അസ്വസ്ഥപ്പെടുത്തുന്നില്ല. അത് ഓരോ ദിവസവും എനിക്കുള്ള ജനപിന്തുണ വര്‍ധിപ്പിക്കുകയാണ് കനയ്യ കൂട്ടിച്ചേർത്തു ’

ജനുവരി 30 നാണ് ഗാന്ധി ആശ്രമത്തില്‍ നിന്ന് കനയ്യയുടെ നേതൃത്വത്തില്‍ ജനഗണമന യാത്ര ആരംഭിച്ചത്. 35 ജില്ലകളിലൂടെ സഞ്ചരിക്കുന്ന യാത്ര ഒരുമാസം കഴിഞ്ഞ് ഫെബ്രുവരി 28ന് സമാപിക്കുക.

ENGLISH SUMMARY: Its your duty to pro­tect the job not the reli­gion says Kan­hiya

YOU MAY ALSO LIKE THIS VIDEO