June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

കീമോ തെറാപ്പിയുടെ പാര്‍ശ്യഫലങ്ങളില്‍ നിന്നും മോചനമേകും പച്ചച്ചക്ക

By Janayugom Webdesk
February 19, 2020

ക്യാന്‍സര്‍ എന്ന രോഗം ഇന്ന് സര്‍വസാധാരണമായിക്കഴിഞ്ഞു. ശീവിതശൈലിയിലെ വ്യത്യാസവും ഭക്ഷണ രീതികളുംമെല്ലാം ഇന്ന് മിക്ക ആളുകളെയും ക്യാന്‍സറിന് അടിമകളാക്കുന്നു. മറ്റു ചിലര്‍ക്ക് അത് പാരമ്പര്യരോഗമായും വരുന്നു. വന്നു കഴിഞ്ഞാല്‍ പിന്നെ ഭയപ്പെടാതെ അതിനെ നേരിടുക എന്നതാണ് പരിഹാരം. ക്യാന്‍സര്‍ രോഗം എന്നു കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും കീമോ തെറാപ്പിയുടെ വേദനയും പാര്‍ശ്യഫലങ്ങളുമാണ് ഓര്‍മ്മ വരുന്നത്. കീമോ നടത്താതെ ക്യാന്‍സറില്‍ നിന്ന് മുക്തിനേടാനാവില്ല എന്നതാണ് വാസ്തവം. എന്നാല്‍ കീമോ തെറാപ്പിയുടെ പാര്‍ശ്യ ഫലങ്ങളെ എങ്ങനെ കുറയ്ക്കാം എന്നതിന് ഒരു പരിഹാരമാണ് പച്ചച്ചക്ക. പറമ്പുകളിലെല്ലാം സുലഭമായി ലഭിച്ചിരുന്ന ചക്കയ്ക്ക് ഇത്രയേറെ ഗുണം ചെയ്യാന്‍ സാധിക്കുമെന്ന് പലര്‍ക്കും ധാരണ ഉണ്ടായിരുന്നില്ല. ച്ചച്ചക്കയുടെ പൊടി ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇതു കഴിച്ചാല്‍ കീമോ തെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ അകറ്റാന്‍ സാധിയ്ക്കുമെന്നതാണ് കണ്ടുപിടിച്ചിരിയ്ക്കുന്നത്. കീമോ തെറപ്പിക്കു വിധേയരാകുന്നവരില്‍ 43% പേര്‍ക്കും കടുത്ത ക്ഷീണം, വയറിളക്കം, ന്യൂമോണിയ, വായിലെ വ്രണം തുടങ്ങിയ പാര്‍ശ്വ ഫലങ്ങള്‍ വരാറുണ്ട്.

പച്ചച്ചക്ക പൊടിച്ച് ദിവസം 30 ഗ്രാം വീതം പ്രാതലിനും അത്താഴത്തിനും നല്‍കിയപ്പോള്‍ ഈ പാര്‍ശ്വ ഫലങ്ങള്‍ വരുന്നില്ലെന്ന് പഠനത്തില്‍ വ്യക്തമായി.കീമോതെറാപ്പിയ്ക്കു മാത്രമല്ല, ക്യാന്‍സറിനും ഇതു പ്രതിവിധിയാണ്. പ്രത്യേകിച്ചു പച്ചച്ചക്ക. ഇതില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്. ഇതിലെ മഹാനിംബിന്‍ എന്ന ഘടകമാണ് ഈ പ്രത്യേക ഗുണം നല്‍കുന്നത്. ഒന്നല്ല, പല തരം ക്യാന്‍സറുകള്‍ക്കിത് പരിഹാരമാണ്. ഇതിലെ ഐസോഫ്‌ളേവനോയ്ഡുകള്‍, ലിഗ്‌നനുകള്‍, ഫൈറ്റോന്യൂട്രിയന്റുകള്‍ എന്നിവയെല്ലാം ഗുണം നല്‍കുന്നവയാണ്. പച്ചച്ചക്കയിലെ പെക്ടിന്‍ എന്ന ഘടകമാണ് കീമോയുടെ പാര്‍ശ്വ ഫലം തടയുന്നത്. പഴങ്ങളില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന രാസ പദാര്‍ഥമായ പെക്ടിന്റെ സമൃദ്ധ സ്രോതസാണ് ചക്ക.ദ്രവ മിശ്രിതം കുറുക്കു രൂപത്തിലാക്കി ജാം, ജെല്ലി തുടങ്ങിയവ തയാറാക്കാനാണു സാധാരണയായി പെക്ടിന്‍ ഉപയോഗിക്കുന്നത്.

തടി കുറയ്ക്കാനുളള നല്ലൊരു വഴി കൂടിയാണ് പച്ച ചക്ക ഒരു കപ്പു ചോറില്‍ 185 കലോറിയുണ്ട്. എന്നാല്‍ ഒരു കപ്പു പച്ചച്ചക്കയില്‍ ഇത് 115 മാത്രമാണ്. ചോറിനേക്കാള്‍ ഇതില്‍ സ്റ്റാര്‍ച്ചിന്റെ അളവ് 40 ശതമാനത്തോളം കുറവുമാണ്. നാരുകള്‍ ഏറെ അടങ്ങിയ ഒന്നാണ് ചക്ക. ഇതും തടി കുറയ്ക്കാന്‍ സഹായിക്കുന്നു. വിശപ്പു കുറയ്ക്കുകയും ചെയ്യുന്നു. ക്യാന്‍സറിനു മാത്രമല്ല, പ്രമേഹത്തിനുളള നല്ലൊരു മരുന്നു കൂടിയാണ് ഇത്. പച്ചച്ചക്ക കഴിയ്ക്കണം എന്നു മാത്രം. പഴുത്തതില്‍ ഗ്ലൈസമിക് ഇന്‍ഡെക്‌സ് കൂടുതലാണ്. എന്നാല്‍ പച്ചച്ചക്കയില്‍ ചപ്പാത്തിയിലുള്ളതിനേക്കാള്‍ ഗ്ലൈസമിക് ഇന്‍ഡെക്‌സ് കുറവാണ്. സുലഭമായി ലഭിക്കുന്ന പച്ചച്ചക്കയ്ക്ക് ഇത്രയേറെ ഗുണങ്ങള്‍ ഉണ്ട് എന്നറിയാതെ വെറുതെ നശിപ്പിച്ചു കളയുന്നത് ഇനിയെങ്കിലും ഒഴിവാക്കാം.

Eng­lish Sum­ma­ry: Jack fruit reduce side effects of chemotherapy

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.