ആഴ്ചയില്‍ 12 മണിക്കൂര്‍ തൊഴില്‍ സമയമാണ് അഭികാമ്യമെന്ന് കോടീശ്വരനായ ജാക്ക് മാ

Web Desk
Posted on August 29, 2019, 1:34 pm

ഷാങ്ഹയ്: ആഴ്ചയില്‍ പന്ത്രണ്ട് മണിക്കൂര്‍ മാത്രം തൊഴില്‍ ചെയ്യുന്നതാണ് ഉത്തമെന്ന് കോടീശ്വരനായ ജാക്ക് മാ. ചൈനയുടെ കടുത്ത തൊഴില്‍ സംസ്‌കാരങ്ങളുടെ ശക്തനായ വക്താവ് കൂടിയാണ് മാ.
നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം ജനങ്ങള്‍ ജോലി ചെയ്താല്‍ മതിയാകുമെന്നാണ് അദ്ദേഹത്തിന്റെ പുതിയ കാഴ്ചപ്പാട്. ഷാങ്ഹായില്‍ ലോക നിര്‍മിത ബുദ്ധി കോണ്‍ഫറന്‍സില്‍ സംസാരിക്കുകായായിരുന്നു ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിങ് ലിമിറ്റഡിന്റെ സഹസ്ഥാപകന്‍ കൂടിയായ മാ. നിര്‍മാണ ഉല്‍പ്പന്ന കമ്പനിയായ ടെസ്‌ല ഇന്‍കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും സദസില്‍ സന്നിഹിതനായിരുന്നു.
നേരത്തെ ദിവസം പന്ത്രണ്ട് മണിക്കൂര്‍ പണിയെടുക്കണമെന്നും ആഴ്ചയില്‍ ആറ് ദിവസം ജോലി ചെയ്യണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ദിവസം എട്ട് മണിക്കൂറെന്ന പരമ്പരാഗത തൊഴില്‍ സമയത്തെ അടുത്തിടെ അദ്ദേഹം തന്റെ ബ്ലോഗിലൂടെ കുറ്റപ്പെടുത്തിയിരുന്നു. ജനസംഖ്യാ വര്‍ധനവിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ പരാമര്‍ശനം നടത്തിയത്.
എന്നാല്‍ തൊഴിലിനെക്കുറിച്ച് തനിക്ക് ആശങ്കകള്‍ ഒന്നുമില്ലെന്നാണ് ഷാങ്ഹായില്‍ അദ്ദേഹം നിലപാടെടുത്തത്. എല്ലാം ജനങ്ങളെ സഹായിക്കാനാണെന്നും അവരെ ഒഴിവാക്കാനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്പ്യൂട്ടറുകള്‍ക്ക് ചിപ്പുകള്‍ മാത്രമേയുള്ളൂ. എന്നാല്‍ മനുഷ്യന് ഹൃദയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൃദയത്തില്‍ നിന്നാണ് അറിവുകള്‍ വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.