ലോകത്തെമ്പാടും പടർന്നു പിടിക്കുന്ന കൊറോണ വൈറസിനെ തുരത്താൻ മരുന്ന് കണ്ടു പിടിക്കുന്നവർക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് ജാക്കി ചാൻ. കൊറോണ വൈറസിനെ തുരത്താനുള്ള മരുന്ന് ആരെങ്കിലും കണ്ട് പിടിക്കുമെന്ന് കരുതി തന്നെയാണ് താനിരിക്കുന്നതെന്നും അങ്ങനെ ഒരു വ്യക്തിയോ ഒരു സംഘടനയോ ഒരു പുതിയ ആശയവുമായി വരികയാണെങ്കില്‍ അവര്‍ക്ക് ഒരു കോടി രൂപ നല്കി നന്ദി പറയുമെന്നും ജാക്കി ചാന് പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനോട് സംസാരിക്കവെയാണ് ഇക്കാര്യം താരം വ്യക്തമാക്കിയത്. ഇതിനോടകം തന്നെ താരം കൊറോണ ദുരിതാശ്വാസമായി ചൈനയിലേയ്ക്ക് വലിയ തുക കൈമാറിയിട്ടുണ്ട്.
ഇതുവരെ കൊറോണ ബാധ മൂലം ചൈനയിൽ മരിച്ചവരുടെ എണ്ണം 1,011 ആയി. ഇന്നലെ മാത്രം മരിച്ചത് 108 പേരാണെന്നാണ് സൂചന. ഇതില്‍ 103 എണ്ണവും ഹ്യുബെ പ്രവശ്യയിലാണ്. 2,097 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 42,200 ആയി. അതേസമയം രോഗം സുഖപ്പെട്ട 3996 പേര് തിങ്കളാഴ്ച ആശുപത്രി വിട്ടു. പ്രസിഡന്റ് ഷി ജിൻപിങ് തിങ്കളാഴ്ച ബെയ്ജിങ്ങിലെ ആശുപത്രിയിലെത്തി രോഗികളെയും ആരോഗ്യപ്രവർത്തകരേയും സന്ദർശിച്ചു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.