ജേക്കബ് തോമസിന് വീണ്ടും നിയമനം നല്‍കാന്‍ തീരുമാനം

Web Desk
Posted on September 30, 2019, 6:43 pm

സസ്‌പെന്‍ഷനിലായിരുന്ന മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനും മുന്‍ ഡിജിപിയുമായ ജേക്കബ് തോമസിന് വീണ്ടും നിയമനം നല്‍കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ജേക്കബ് തോമസിന് വീണ്ടും നിയമനം നല്‍കാന്‍ തീരുമാനമായത്. സ്റ്റീല്‍ ആന്റ് മെറ്റല്‍ ഇന്‍ഡ്‌സ്ട്രീസ് കോര്‍പേറഷന്‍ എംഡിയായാണ് നിയമനം. നിയമന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു.

ഇദ്ദേഹത്തെ അടിയന്തിരമായി സര്‍വീസില്‍ തിരിച്ചെടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് വന്നിട്ടും നിയമനം വൈകുകയായിരുന്നു. പൊലീസില്‍ ഒഴിവില്ലെങ്കില്‍ തതുല്യമായ തസ്തികയില്‍ നിയമിക്കണമെന്നായിരുന്നു ട്രിബ്യൂണലിന്റെ നിര്‍ദേശം. ഈ നിര്‍ദേശത്തിനനുസരിച്ചാണ് വ്യവസായ വകുപ്പിന് കീഴിലെ സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡിയായി നിയമിച്ചിരിക്കുന്നത്.