Web Desk

സിഡ്‌നി

January 08, 2021, 12:02 pm

338 റണ്‍സ് പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം; നാല് വിക്കറ്റ് നേടി താരമായി ജഡേജ

Janayugom Online

മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 338 റണ്‍സ് പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും 50 റണ്‍സ് കൂട്ടുകെട്ട് സൃഷ്‌ടിച്ചത്. ഇപ്പോള്‍ ഓപ്പണിങ് ബാറ്റ്സ്മാന്മാരുടെ വിക്കറ്റ് നഷ്ടമായിരിക്കുകയാണ്. രണ്ടാം ദിനത്തില്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ മികച്ച് ഫോമില്‍. മത്സരത്തില്‍ ഒന്നാം ഇന്നിങ്സ് ഇന്ത്യ 338 റണ്‍സിനാണ് അവസാനിപ്പിച്ചപ്പോള്‍ നാല് വിക്കറ്റാണ് ജഡേജയ്ക്ക് സ്വന്തമായത്. 18 ഓവര്‍ എറിഞ്ഞ ജഡേജ 62 റണ്‍സ് വഴങ്ങിയാണ് നാലു വിക്കറ്റ് വീഴ്ത്തിയത്. ഇതോടൊപ്പം സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്തിനെ ഒരു ത്രോയില്‍ റണ്ണൗട്ട് ആക്കി മടക്കി ഇന്നിങ്സ് അവസാനിപ്പിച്ചത്. 

മാര്‍നസ് ലബുഷെയ്ന്‍ — സ്റ്റീവ് സ്മിത്ത് കൂട്ടുകെട്ടാണ് ജഡേജ തകര്‍ത്ത് വിക്കറ്റ് വേട്ട് തുടങ്ങിയത്. 196 പന്തില്‍ നിന്ന് 11 ബൗണ്ടറികളടക്കം 91 റണ്‍സാണ് ലബുഷെയ്ന്‍ നേടിയത്. ജഡേജയുടെ ബോളില്‍ രഹാനെയാണ് ലബുഷെയ്ന്റെ വിക്കറ്റ് നേടിയത്. പിന്നാലെ മാത്യു വെയ്ഡിനെ നിലയുറപ്പിക്കും മുമ്പും ജഡേജ പുറത്താക്കി. പാറ്റ് കമ്മിന്‍സ്, നഥാന്‍ ലിയോണ്‍ എന്നിവരാണ് തുടര്‍ന്ന് ജഡേജയ്ക്ക് ഇരയായവര്‍. അതേ സമയം സ്‌ക്വയര്‍ ലെഗ്ഗിലേക്ക് കളിച്ച പന്തില്‍ രണ്ടാം റണ്ണിനായുള്ള ശ്രമത്തിലാണ് ജഡേജയുടെ നേരിട്ടുള്ള ത്രോയില്‍ സ്മിത്തിന്റെ വിക്കറ്റ് നേടുന്നത്. 

ENGLISH SUMMARY:Jadeja stars in Syd­ney Test; Won by four wickets
You may also like this video