മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന ജഗന്നാഥ് മിശ്ര അന്തരിച്ചു

Web Desk
Posted on August 19, 2019, 1:50 pm

പാട്‌ന: മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന ജഗന്നാഥ് മിശ്ര അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. ബിഹാറിലെ അവസാന കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന മിശ്ര സംസ്ഥാനത്ത് മുന്നുതവണ മുഖ്യമന്ത്രി കസേരയിലിരിന്നിട്ടുണ്ട്. പിവി നരസിംഹ റാവു മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയുമായിരുന്നു.