ദൈവം കനിഞ്ഞു; ആ അത്ഭുതം നടക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി

Web Desk
Posted on August 28, 2020, 12:41 pm

ഹാസ്യ താരമായി എത്തി നടനായും സഹനടനായും വില്ലൻ വേഷങ്ങളിലൂടെയും പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ്‌ ജഗതി. വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ ആയ ജഗതിയുടെ ഒഴിവ്‌ നികത്താൻ മലയാള സിനിമയിൽ പുതിയൊരാൾ ഇതുവരെയും എത്തിയിരുന്നില്ല. നിരവധി നർമ്മ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക്‌ സമ്മാനിച്ച ജഗതിയുടെ മടങ്ങിവരവ്‌ ആഗ്രഹിച്ചിരിക്കുന്ന സിനിമാ പ്രേമികൾക്ക്‌ മുന്നിലേക്ക്‌ ഒരു സന്തോഷവാർത്ത എത്തുകയാണ്‌. താരം പഴയ പോലെ അഭിനയത്തിലേക്ക്‌ തിരികെ എത്തിയേക്കാം എന്ന വാർത്തയാണ്‌ വൈറലായിക്കൊണ്ടിരിക്കുന്നത്‌. ഒരു സ്വകാര്യ ചാനലിന്‌ നൽകിയ അഭിമുഖത്തിൽ ജഗതിയുടെ മകൻ രാജ്കുമാറാണ്‌ ഈ സന്തോഷവിവരം പങ്കുവച്ചത്‌

ഒരു അത്ഭുതം സംഭവിച്ച് പെട്ടെന്ന് ഒരു ദിവസം പപ്പ പഴയതുപോലെ തിരിച്ചുവരാനുള്ള സാദ്ധ്യതയുണ്ടെന്ന് ഡോക്ടർമാർ തങ്ങളോട് പറഞ്ഞതായി അഭിമുഖത്തിൽ രാജ്കുമാർ വ്യക്തമാക്കുന്നു. ആഴച്ചയിൽ ഒരിക്കൽ ഡോക്ടറുമാർ വിളിക്കുന്നുണ്ട്, ഇപ്പോൾ നല്ല ലക്ഷണങ്ങൾ ആണ് കാണിക്കുന്നത്. വളരെ നല്ല മെച്ചമുണ്ട്. പഴയതു പോലെ പപ്പ എത്രയും പെട്ടെന്ന് തന്നെ തിരികെ വരും. വളരെ പതുക്കെയാണെങ്കിലും ആരോഗ്യത്തിൽ പുരോഗതി ഉണ്ടാകുന്നുണ്ട്. മുമ്പത്തേക്കാൾ പ്രസരിപ്പും ഉണ്ട്. ഇപ്പോൾ എല്ലാ ഫീലിങ്ങ്സും പാപ്പ കാണിക്കുണ്ട്. സങ്കടവും ദുഖവും എല്ലാം കാണിക്കുന്നുണ്ട് എന്ന് ജഗതിയുടെ മകൻ പറയുന്നു.

എത്രയും പെട്ടെന്ന് തന്നെ പാപ്പ പഴയതു പോലെ തിരിച്ച് വരാനാണ് ഞങ്ങൾ പ്രാർത്ഥിക്കുന്നത്, അഭിനയം പപ്പയുടെ ജീവനാണ്. അത് എത്രയും പെട്ടെന്ന് തന്നെ പപ്പയ്ക്ക് തിരികെ ലഭിക്കാൻ ഞങ്ങൾ പ്രാര്ഥിക്കുന്നുണ്ട് എന്ന് മകൻ പറയുന്നു. ജഗതിയെ വീണ്ടും ക്യാമറക്ക് മുന്നിൽ എത്തിച്ചാൽ ആരോഗ്യത്തിൽ പുരോഗതിയുണ്ടാകും എന്നാണ് ഡോക്ടർമാർ പറയുന്നത്. അതുകൊണ്ട് തന്നെ മക്കളായ രാജ്കുമാറും പാർവതി ഷോണും ചേർന്ന് ജഗതിയെ വീണ്ടും ക്യാമറയ്ക്ക് മുൻപിൽ എത്തിക്കാൻ ശ്രമങ്ങൾ ആരംഭിച്ച് കൊണ്ടിരിയ്ക്കുകയാണ്.

Eng­lish sum­ma­ry; jagathi enter­tain­ment

You may also like this video;