Saturday
07 Dec 2019

ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയാകുന്നു

By: Web Desk | Wednesday 13 November 2019 9:58 PM IST


നടൻ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയാകുന്നു. ശ്രീലക്ഷ്മി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അവതാരകയായും നായികയായും വെള്ളിത്തിരയില്‍ തിളങ്ങിയ താരമാണ് ശ്രീലക്ഷ്മി. ‘ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്റെ ഹൃദയം നിനക്ക് ആശ്രയയവും എന്റെ കൈ നിനക്ക് വീടുമായിരിക്കും.’–ഭാവിവരന്റെ  കൈ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവച്ച് ശ്രീലക്ഷ്മി കുറിച്ചു.  വൈകാതെ തന്നെ ഞാന്‍ മിസിസ് ആവുമെന്നും നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഉണ്ടായിരിക്കണമെന്നും താരം പറഞ്ഞു.

ഇപ്പോൾ ഒമാനിലെ ഒരു മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് രംഗത്ത് ജോലി ചെയ്യുകയാണ് താരം. ഗള്‍ഫ് തനിക്ക് വല്ലാത്ത സുരക്ഷിതത്വ ബോധം നല്‍കുന്നുവെന്നും അച്ഛനുണ്ടായ അപകടം ജീവിതത്തിലെ വഴിത്തിരിവായിരുന്നുവെന്നും ശ്രീലക്ഷ്മി പറയുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി നൃത്ത രംഗത്തും സജീവമാണ് ശ്രീലക്ഷ്മി. 2016 ല്‍ പുറത്തിറങ്ങിയ വണ്‍സ് അപ്പണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍, ക്രാന്തി എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Related News