എയര്‍ ഫോഴ്സ് വിമാനം തകര്‍ന്നു; പൈലറ്റ് മരിച്ചു

Web Desk
Posted on June 05, 2018, 1:17 pm

ന്യൂഡല്‍ഹി: ഗുജറാത്തിലെ കച്ചില്‍ വ്യോമസേനയുടെ വിമാനം തകര്‍ന്ന്​ പൈലറ്റ്​ മരിച്ചു.  സഞ്ജയ് ചൗഹാനാണ് കൊല്ലപ്പെട്ടത്. രാവിലെ 10.30 ഒാടെയാണ്​ സംഭവം. പ്രദേശത്ത്​ മേഞ്ഞ്​ നടന്ന കന്നുകാലികള്‍ക്ക്​ മുകളിലേക്കാണ്​ വിമാനം തകര്‍ന്ന്​ വീണത്​. വിമാനത്തിനടിയില്‍ ​പെട്ട് കന്നുകാലികളും ചത്തു. പതിവായി നടത്തുന്ന പരിശീലനപ്പറക്കലിനിടെയാണ്​ അപകടം. അസ്സമിലെ മജൗലിയില്‍ വ്യോമസേനയുടെ ഹെലികോപ്​റ്റര്‍ തകര്‍ന്ന്​ രണ്ട്​ പൈലറ്റുമാര്‍ കൊല്ലപ്പെട്ട സംഭവം നടന്ന്​ മാസങ്ങള്‍ക്കുള്ളിലാണ്​ അടുത്ത ദുരന്തം. അപകടത്തില്‍ വ്യോമസേന ആസ്​ഥാനം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.