19 April 2024, Friday

മരക്കാറും ജയ് ഭീമും ഓസ്കര്‍ പട്ടികയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 21, 2022 8:51 pm

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഓസ്‌കാര്‍ നാമനിര്‍ദ്ദേശ ആദ്യഘട്ടപട്ടികയില്‍. 

ഗ്ലോബല്‍ കമ്യൂണിറ്റി ഓസ്‌കര്‍ അവാര്‍ഡ്സ്-2021 നുള്ള ഇന്ത്യയില്‍ നിന്നുള്ള നോമിനേഷന്‍ പട്ടികയിലാണ് മരക്കാര്‍ ഇടം പിടിച്ചിരിക്കുന്നത്. സൂര്യ നായകനായ തമിഴ് ചിത്രം ജയ് ഭീമും ഓസ്‌കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച ഫീച്ചര്‍ ഫിലിം വിഭാഗത്തിനുള്ള നോമിനേഷന്‍ പട്ടികയിലാണ് ചിത്രം ഇടംനേടിയിരിക്കുന്നത്.ഓസ്‌കാര്‍ നോമിനേഷനുകള്‍ക്കുള്ള വോട്ടെടുപ്പ് ജനുവരി 27 വ്യാഴാഴ്ച തുടങ്ങി ‌ഫെബ്രുവരി 1 ചൊവ്വാഴ്ച വരെ തുടരും. 

മികച്ച ഫീച്ചര്‍ സിനിമ, സ്പെഷ്യല്‍ എഫക്‌ട്സ്, വസ്ത്രാലങ്കാരം എന്നീ മേഖലകളില്‍ ദേശീയ പുരസ്‌കാരം ലഭിച്ച ചിത്രമാണ് മരക്കാര്‍. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ രണ്ടിന് തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഡിസംബര്‍ 17 ന് ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തിരുന്നു.
eng­lish sum­ma­ry; Jai Bhim and Marakkar short­list­ed for Oscars
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.