തിരുവനന്തപുരം: പുതുവർഷത്തിൽ ജയിൽ വിഭവങ്ങളുടെ വിലയിലും വർദ്ധന. ഇന്ന് മുതൽ ജയിലിൽ തടവുകാർ ഉണ്ടാക്കുന്ന ഇഡ്ഢലി മുതൽ ബിരിയാളി വരെയുള്ള വിഭവങ്ങൾക്ക് വില കൂടും. മുമ്പ് രണ്ട് രൂപയായിരുന്നു ഇഡ്ഢലിയുടെ വിലയെങ്കിൽ ഇനി മുതൽ വില മൂന്ന് രൂപയാകും. 22 രൂപയായിരുന്ന ബ്രഡിന് 25 രൂപയാകും. പതിനഞ്ച് രൂപയായിരുന്ന മുട്ടക്കറിക്ക് 20 രൂപയാകും പുതുക്കിയ വില. കപ്പയും ബീഫിനും നേരത്തെ 60 രൂപയായിരുന്നെങ്കിൽ ഇനി അത് 70 രൂപയാകും. ചില്ലി ചിക്കന് 50 രൂപയും, ചിക്കൻ കറിക്ക് 30 രൂപയും, ചിക്കൻ ബിരിയാണിക്ക് 70 രൂപയുമാകും പുതുക്കിയ വില. അവശ്യസാധനങ്ങളുടെ വില കൂടിയതാണ് വിഭവങ്ങൾക്ക് വില കൂട്ടിയതിന് കാരണം. വില വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ജയിൽ വകുപ്പ് മേധാവി റിഷിരാജ് സിങാണ് പുറത്തിറക്കിയത്.
you may also like this video
English summsry:jail food products price increased