24 April 2024, Wednesday

മമ്മൂട്ടിക്ക് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ ആദരം

Janayugom Webdesk
കൊച്ചി
October 6, 2021 4:41 pm

മലയാള സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ആദരവുമായി ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി. മമ്മൂട്ടിയുടെ അഭിനയമികവും കലാപരമായ സംഭാവനയും മലയാളത്തില്‍ മാത്രമല്ല മറിച്ച് തെന്നിന്ത്യന്‍ ഭാഷാചിത്രങ്ങളിലെല്ലാം പ്രതിഫലിച്ചിട്ടുണ്ടെന്ന് യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ. ചെന്‍രാജ് റോയ്ചന്ദ് മമ്മൂട്ടിക്ക് എഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടി. മമ്മൂട്ടി വെള്ളിത്തിരയില്‍ അവതരിപ്പിച്ച അംബേദ്ക്കറുടെ വേഷം തന്നെ വളരെയേറെ സ്പര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം കത്തില്‍ അറിയിച്ചു. 

ഒരു തൊഴില്‍ മേഖലയില്‍ 50 വര്‍ഷം പൂര്‍ത്തീകരിക്കുകയെന്നത് ഏറെ പ്രശംസനീയമായ നേട്ടമാണ്. എന്നാല്‍ രാജ്യത്തെ മൂന്ന് തലമുറയില്‍പ്പെടുന്ന ആരാധകരുടെയും പ്രിയ താരമെന്ന നിലയില്‍ മമ്മൂട്ടി ആ നേട്ടത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്നും ഡോ. ചെന്‍രാജ് റോയ്ചന്ദ് വ്യക്തമാക്കി. തന്റെ തൊഴിലില്‍ മമ്മൂട്ടി പുലര്‍ത്തിയിട്ടുള്ള അച്ചടക്കവും പ്രതിബദ്ധതയും ഏവര്‍ക്കും പ്രചോദനമാണെന്നും രാജ്യത്തെ വിദ്യാര്‍ഥികള്‍ക്ക് പകര്‍ത്താവുന്ന മികച്ച മാതൃകയാണ് താങ്കളെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു. ചാന്‍സലറുടെ അഭിനന്ദന കത്ത് ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യു ഇനീഷ്യേറ്റിവ് ഡയറക്ടര്‍ ടോം ജോസഫ് മമ്മൂട്ടിക്ക് നേരിട്ട് കൈമാറി.
eng­lish summary;Jain Uni­ver­si­ty pays homage to megas­tar Mammootty
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.