കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന രണ്ടാമത്തെ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന് ബെംഗലൂരുവിലെ ജെയിന് യൂണിവേഴ്സിറ്റി ക്യാമ്പസ് വേദിയാകും. കഴിഞ്ഞ ദിവസമാണ് കേന്ദ്ര കായികമന്ത്രി കിരന്‍ റിജിജുവും കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.
യെദിയൂരപ്പയും ഗെയിംസിന്റെ ആതിഥേയ സംസ്ഥാനമായി കര്‍ണാടകയെ പ്രഖ്യാപിച്ചത്. അസോസിയേഷന് ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസിന്റെ (എഐയു) സഹകരണത്തോടെയാണ് രാജ്യത്തെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ഗെയിംസായ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് സംഘടിപ്പിക്കുന്നത്. ഗെയിംസിന്റെ ആദ്യ പതിപ്പ് 2020 ഫെബ്രുവരിയില്‍ ഭുവനേശ്വറിലാണ് നടന്നത്.
english summary;Jain University to host Khelo India University Games 2021
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.