ഒക്ടോബര്‍ എട്ടിന് റയില്‍വേ സ്‌റ്റേഷനും ക്ഷേത്രങ്ങളും അഗ്നിക്കിരയാക്കുമെന്ന് ജെയ്ഷെ

Web Desk
Posted on September 15, 2019, 8:45 pm

ചണ്ഡീഗഡ്: ഒക്ടോബര്‍ എട്ടിന് ഇന്ത്യയില്‍ ആക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ച് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍. ബിഹാറിലെ റെവാരി റയില്‍വേസ്റ്റേഷനും ക്ഷേത്രങ്ങളും അഗ്നിക്കിരയാക്കുമെന്നാണ് ജയ്‌ഷെയുടെ പ്രഖ്യാപനം. ഇതിന് പിന്നാലെ കറാച്ചിയില്‍ നിന്ന് ഇത് സംബന്ധിച്ച് കറാച്ചിയില്‍ നിന്നും കത്തും പുറത്തുവിട്ടിട്ടുണ്ട്.

ഭീകരാക്രമണം സംബന്ധിച്ച കത്ത് കിട്ടിയതായി പൊലീസ് സ്ഥിരീകരിച്ചു. ജയ്‌ഷെ തലവന്‍ മസൂദ് അസറിന്റേതാണ് സന്ദേശമെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഭീഷണി സന്ദേശത്തിന് പിന്നാലെ ഹരിയാനയില്‍ സുരക്ഷ ശക്തമാക്കി.

ഇക്കഴിഞ്ഞ ഏപ്രില്‍ 19നും ജെയ്‌ഷെ ഭീകരര്‍ റെയില്‍വേ സ്റ്റേഷനുകള്‍ ആക്രമിക്കുമെന്ന് ഭീഷണിയുയര്‍ത്തിയിരുന്നു. ഒക്ടോബര്‍ എട്ടിന് പഞ്ചാബ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് പ്രഖ്യാപിച്ച് ഭീഷണി സന്ദേശവും ഇവര്‍ പുറത്തുവിട്ടിരുന്നു.  ഹിന്ദിയിലായിരുന്നു സന്ദേശം പുറപ്പെടുവിച്ചിരുന്നത്.