മെഹുല്‍ ചോക്‌സിക്ക് ജെയ്റ്റ്‌ലിയുടെ നിയമസ്ഥാപനം സഹായം നല്‍കിയെന്ന് കോണ്‍ഗ്രസ്

Web Desk

ന്യൂഡല്‍ഹി

Posted on October 22, 2018, 10:30 pm

വായ്പാതട്ടിപ്പു നടത്തി രാജ്യം വിട്ട മെഹുല്‍ ചോക്‌സിക്കു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെയും മകള്‍, മരുമകന്‍ എന്നിവരുടെയും പേരിലുള്ള നിയമ സ്ഥാപനം സഹായം നല്‍കിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്.

ചോക്‌സിക്കെതിരായ പരാതികള്‍ അറിയാമായിരുന്നിട്ടും നിയമ സ്ഥാപനം 24 ലക്ഷം രൂപ പ്രതിഫലമായി അദ്ദേഹത്തില്‍നിന്നു കൈപ്പറ്റി. പിന്നീടു കേസെടുത്തപ്പോള്‍ പണം തിരികെ നല്‍കി. ഇതു സംബന്ധിച്ചു ജെയ്റ്റ്‌ലി മറുപടി നല്‍കണം. ആരോപണത്തില്‍ അന്വേഷണം നടക്കണം. ഇക്കാര്യം തെളിയിക്കപ്പെട്ടാല്‍ ജെയ്റ്റ്‌ലി സ്ഥാനമൊഴിയണമെന്നും നേതാക്കളായ സച്ചിന്‍ പൈലറ്റ്, രാജീവ് സതവ്, സുഷ്മിത ദേവ് എന്നിവര്‍ പറഞ്ഞു.