Web Desk

ജക്കാര്‍ത്ത

January 10, 2021, 11:30 am

ജക്കാര്‍ത്ത വിമാനാപകടം; അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍

Janayugom Online

ജക്കാര്‍ത്തയിലെ വിമാനാപകടത്തില്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. രണ്ട് മൃതദേഹങ്ങളും രാവിലെ കണ്ടെത്തിയതായി ജക്കാര്‍ത്ത പൊലീസ് വക്താവ് യൂസ്രി യൂനിസ് മാധ്യമങ്ങളോട് പറഞ്ഞു. ജക്കാര്‍ത്തയുടെ തീരങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇന്നലെ വിമാനം തകര്‍ന്ന് വീണതായി ഇന്തൊനേഷ്യന്‍ ഗതാഗത മന്ത്രി ബുദി കാരിയ സുമദി സ്ഥിരീകരിച്ചു. 

56 യാത്രക്കാരും ജീവനക്കാരും അടങ്ങുന്ന 62 പേരെ വിജയ എയര്‍ ഫ്ലൈറ്റ് 182 ആണ് 10000 അടി മുകളില്‍ നിന്ന് കാണാതായത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് ജക്കാര്‍ത്തയിലെ സാക്കര്‍നോഹത്ത വിമാനത്താവളത്തില്‍ നിന്ന് വിമാനം പുറപ്പെട്ടത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കടലില്‍ കണ്ടെത്തിയതിന് സൂചന ലഭിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ശ്രീവിജയ എയറിന്റെ എസ് ജെ 182 ബോയിങ് വിമാനമാണ് പറയുന്നയര്‍ന്ന് അഞ്ച് മിനിട്ടിനുളളില്‍ കാണാതായത്. 

ENGLISH SUMMARY:Jakarta plane crash; Author­i­ties said the wreck­age was found
You may also like this video