ജാലകം


അഖില്‍ റാം തോന്നയ്ക്കല്‍
1. ‘Escape to victory’ എന്ന ചലച്ചിത്രത്തിന്റെ പ്രത്യേകത എന്ത് ?
2. 2018- മാര്‍ച്ചിലെ റിപ്പോര്‍ട്ട് അനുസരിച്ച് മഹാത്മാഗാന്ധി തൊഴിലുറപ്പ്
പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ വേതനം ലഭിക്കുന്ന സംസ്ഥാനം ?
3. ‘എന്നിരുന്നാലും അത് ചലിക്കുന്നുണ്ട്’ എന്ന ചരിത്രപ്രസിദ്ധമായ
വാചകം ആരുടേതാണ്?
4. ഏത് രോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമാണ്
‘റെഡ് റിബണ്‍’?
5. ‘ആത്മവിശ്വാസം, ഒരുമ, അച്ചടക്കം’ ഏത് രാജ്യത്തിന്റെ
ആപ്തവാക്യമാണ്
6. ബാങ്കിങ്ങ് ലോകത്ത് ഉപയോഗിക്കുന്ന ‘KYC’യുടെ പൂര്‍ണരൂപം
7. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന
ഭാഷ ഏത്?
8. KL-15 ഏത് വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെടുന്നു?
9. 2018 കാന്‍സര്‍ ദിനത്തിന്റെ പ്രമേയം?
10. ‘കഥാബീജം’ എന്ന നാടകത്തിന്റെ രചയിതാവ്?
ഉത്തരം
1. ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസമായ പെലെ അഭിനയിച്ച ചിത്രം
2. ഹരിയാന (281 രൂപ)
3. ഗലീലിയോ
4. എയ്ഡ്സ്
5. പാകിസ്ഥാന്
6. നോ യുവര്‍ കസ്റ്റമര്‍
7. ഹിന്ദി
8. KSRTC
9. We Can I Can
10. വൈക്കം മുഹമ്മദ് ബഷീര്‍