Friday
22 Feb 2019

ജാലകം

By: Web Desk | Monday 19 March 2018 1:25 PM IST

അഖില്‍ റാം തോന്നയ്ക്കല്‍

1. കേരളത്തില്‍ ഉപ്പു സത്യാഗ്രഹത്തിന്റെ ഭാഗമായി നടന്ന ജാഥയില്‍ സത്യാഗ്രഹികള്‍ ആലപിച്ച പ്രധാന ഗാനമേത്?
വരിക വരിക സഹജരേ
സഹന സമര സമയമായ്

2. വളരെയേറെ വൃക്ഷങ്ങള്‍ വളര്‍ന്നുയര്‍ന്നു. ഒട്ടധികം പൊന്തക്കാടുകളും അതിനാല്‍ തടി കാണാന്‍ വയ്യാതായി ഐക്യരാഷ്ട്ര സഭയില്‍ നടത്തപ്പെട്ട ഏത് വിഖ്യാത പ്രസംഗത്തിന്റെ തുടക്കമാണിത്?
കശ്മീരിനെപ്പറ്റി വി കെ കൃഷ്ണമേനോന്‍ 1957 ജനുവരി 23 ന് നടത്തിയത്

3. പ്രഭ എന്ന തൂലികാനാമത്തില്‍ ലേഖനങ്ങള്‍ എഴുതിയ പ്രശസ്തനായ മലയാളി?
വൈക്കം മുഹമ്മദ് ബഷീര്‍

4. ഗാന്ധിജി ഭഗവത് ഗീതയ്ക്ക് എഴുതിയ വ്യാഖ്യാനം
അനാസക്ത യോഗ

5. 1969 ജൂലൈ 20 ഈ ദിവസത്തിന്റെ ചരിത്ര പ്രാധാന്യം?
മനുഷ്യന്‍ ആദ്യമായി ചന്ദ്രനിലിറങ്ങിയത്

6. പാചക പുസ്തകങ്ങളുടെ ഓസ്‌കാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന പുരസ്‌കാരം
ഗോര്‍മെ വേള്‍ഡ് കുക്ക്ബുക്ക് അവാര്‍ഡ്

7. ഗാന്ധിജിയുടെ മരണവാര്‍ത്തയറിഞ്ഞ് കൂടുതല്‍ നല്ലതാവുന്നത് നല്ലതല്ല എന്ന അനുശോചന സന്ദേശം അയച്ച വ്യക്തി?
ബര്‍ണാഡ് ഷ

8. ഹില്‍ട്ടണ്‍ യങ് – കമ്മീഷന്റെ ശുപാര്‍ശ പ്രകാരം നിലവില്‍ വന്ന ധനകാര്യസ്ഥാപനം
റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ

9. ഇന്ത്യന്‍ പാര്‍ലമെന്റ് 2005 ജൂണ്‍ 15 ന് പാസാക്കിയ നിയമം ഏതാണ്?
വിവരാവകാശ നിയമം

10. മധ്യപ്രദേശിലെ ഭോപ്പാലിലെ ഏത് കീടനാശിനി നിര്‍മ്മാണശാലയില്‍ ഉണ്ടായ വിഷവാതക ചോര്‍ച്ചയാണ് ഭോപ്പാല്‍ ദുരന്തത്തിനുകാരണമായത്?
യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡ്

1. ലോകറേഡിയോ ദിനമായി ആഘോഷിക്കുന്നത് എന്നാണ് ?
2. പുതുതായി ഇറങ്ങിയ 200 രൂപ നോട്ടില്‍ കാഴ്ച പരിമിതി ഉളളവര്‍ക്കായി രേഖപ്പെടുത്തിയിരിക്കുന്ന ഐഡന്റിഫിക്കേഷന്‍ മാര്‍ക്ക് എന്ത് ?
3. ഭരിക്കുന്ന രാഷ്ട്രീയപാര്‍ട്ടി അടുത്ത തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ഗുണം ലഭിക്കുന്ന തരത്തില്‍ മണ്ഡലങ്ങള്‍ പുനര്‍നിര്‍ണ്ണയം ചെയ്യുന്ന രീതിയെ വിളിക്കുന്ന പേര് ?
4. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്സ്റ്റിയില്‍ മലയാളത്തില്‍ സംസാരിച്ച ഏക നവോഥാന നായകന്‍ ആര്?
5. 1961- Dowry prohibition bill 1978 Banking service commission bill 2002 –Pota bill ഈ വര്‍ഷങ്ങളുടെ പൊതുവായ പ്രത്യേകത എന്ത്?
6. ഇന്ത്യ ഗവണ്‍മെന്റ് അവസാനമായി ക്ലാസിക്കല്‍ പദവി നല്‍കിയ ഭാഷ ഏത്?
7. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന പ്രത്യേക സൈനികാധികാര നിയമം?
8. 1940 ല്‍ ഗാന്ധിജി ആരംഭിച്ച പുതിയ സമരമുറയായ വ്യക്തി സത്യഗ്രഹത്തിന് ആദ്യം തെരഞ്ഞെടുത്ത വ്യക്തി?
9. തിരുവതാംകൂറിലെ വന്ധ്യവയോധികന്‍ എന്നറിയപ്പെടുന്നത് ആരാണ്?
10. കേരള നിയമസഭ ചരിത്രത്തില്‍ വോട്ടു രേഖപ്പെടുത്തിയ ആദ്യ ഗവര്‍ണ്ണര്‍?

ഉത്തരം
1. ഫെബ്രുവരി 13
2. എച്ച് എന്ന ചിഹ്നം
3. ജെറി മാന്‍ഡറിംഗ്
4. മന്നത്ത് പത്മനാഭന്‍
5. ചരിത്രത്തില്‍ ലോകസഭയുടെയും രാജ്യസഭയുടെയും
സംയുക്ത സമ്മേളനം പാസാക്കിയ നിയമങ്ങള്‍
6. ഒഡിയ
7. അഫ്‌സ്പ
8. വിനോബാ ഭാവെ
9. ബാരിസ്റ്റര്‍ ജി.പി പിളള
10. പി. സദാശിവം