20 April 2024, Saturday

Related news

April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 17, 2024
April 17, 2024

അഹിന്ദുക്കളുടെ പൗരത്വം റദ്ദാക്കിയില്ലെങ്കില്‍ ജലസമാധി; പ്രഖ്യാപനം നടന്നില്ല, ഒടുവില്‍ ജഗദ്ഗുരു തടങ്കലിലായി

Janayugom Webdesk
അയോധ്യ
October 4, 2021 4:59 pm

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ ജലസമാധിയടയുമെന്ന് പറഞ്ഞ ജഗദ്ഗുരു പരമഹന്‍സ് ആചാര്യ മഹാരാജിനെ വീട്ടുതടങ്കലിലാക്കി. രാജ്യത്തെ ക്രിസ്ത്യാനികളുടെയും മുസ്‌ലിങ്ങളുടെയും പൗരത്വം റദ്ദാക്കണമെന്നും ഇല്ലെങ്കില്‍ ജലസമാധിയടയുമെന്നായിരുന്നു ജഗദ്‌ഗുരുവിന്റെ പ്രഖ്യാപനം. അയോധ്യയിൽ വച്ച് മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് അദ്ദേഹം ഈ വിവാദ പ്രഖ്യാപനം നടത്തിയത്. ഈ ആവശ്യം കേന്ദ്രസർക്കാർ ആംഗീകരിക്കാൻ തയാറല്ലെങ്കിൽ സരയു നദിയിൽ ജലസമാധിയടയും. രാജ്യത്തെ മുസ്‍ലിംകളുടെയും ക്രിസ്ത്യാനികളുടെയും പൗരത്വം റദ്ദാക്കണമെന്നും ആചാര്യ മഹാരാജ് ആവശ്യപ്പെട്ടു.

തന്റെ മൂക്ക് അയോധ്യയിലെ സരയു നദിയില്‍ മുക്കുമെന്ന് ഒരു വെള്ള ക്യാനും പിടിച്ച് അദ്ദേഹം വിഡിയോയില്‍ പറയുന്നു. ഒക്ടോബര്‍ രണ്ടിനുള്ളില്‍ ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടത്തണം എന്നായിരുന്നു പരമഹംസ് ആചാര്യ മഹാരാജിന്‍റെ ആവശ്യം. മുൻപും ചിതയൊരുക്കി സമാനമായ ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് പൊലീസ് എത്തി അദ്ദേഹത്തെ വീട്ടുതടങ്കലിൽ ആക്കുകയായിരുന്നു.

Englsih Sum­ma­ry: Jalasamad­hi if non-Hin­du cit­i­zen­ship is not revoked; The announce­ment did not take place and even­tu­al­ly Jagadgu­ru was imprisoned

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.