29 March 2024, Friday

Related news

February 28, 2024
February 26, 2024
February 23, 2024
February 20, 2024
February 8, 2024
February 2, 2024
February 2, 2024
January 17, 2024
December 26, 2023
November 26, 2023

ലീഗിന്റെ ‘പുലിക്കുട്ടി’ നടത്തുന്ന സാമ്പത്തിക തട്ടിപ്പ് പുറത്തുകൊണ്ടു വരേണ്ടത് ഓരോ പൗരന്റെയും കടമയെന്ന് ജലീല്‍

Janayugom Webdesk
September 11, 2021 11:35 am

ഒരു സഹകരണ ധനകാര്യ സ്ഥാപനത്തെ മറയാക്കി മുസ്‌ലിം ലീഗിന്റെ ‘പുലിക്കുട്ടി’ നടത്തുന്ന ഹിമാലയന്‍ സാമ്പത്തിക തട്ടിപ്പ് പുറത്തുകൊണ്ടു വരേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് കെ.ടി ജലീല്‍ എം.എല്‍.എ.ആ ബാധ്യതാ നിര്‍വ്വഹണ പാതയില്‍ പിണറായി സര്‍ക്കാര്‍ മുന്നിലുണ്ടെന്ന സന്ദേശം പോരാളികള്‍ക്ക് പകരുന്ന ആവേശത്തിന് സമാനതകളില്ലെന്നും ജലീല്‍ പറഞ്ഞു.എ.ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ ഹരികുമാറിനെ മുന്നില്‍ നിര്‍ത്തി കുഞ്ഞാലിക്കുട്ടിയും സംഘവും നടത്തുന്ന കോടാനുകോടികളുടെ കള്ളപ്പണ-അഴിമതി- ഹവാല‑റിവേഴ്‌സ് ഹവാല ഇടപാടുകള്‍ പുറത്ത് കൊണ്ട് വരുന്നതിനുള്ള പോരാട്ടത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം നല്‍കുന്ന കരുത്ത് അളവറ്റതാണെന്നും ജലീല്‍ ഫേസ്ബുക്കിലെഴുതി.

സാധാരണ ഗതിയില്‍ ഒരു പ്രാഥമിക സഹകരണ സംഘത്തില്‍ പതിനായിരത്തിനും പതിനയ്യായിരത്തിനുമിടയില്‍ അംഗങ്ങളും ഇരുപതിനായിരത്തില്‍ താഴെ അക്കൗണ്ടുകളും ഉണ്ടാകാനേ ഇടയുള്ളൂ. കൂടിയാല്‍ ഇരുപതിനായിരത്തോളം അംഗങ്ങളും ഇരുപത്തയ്യായിരത്തോളം അക്കൗണ്ടുകളും.എന്നാല്‍ എ.ആര്‍ നഗര്‍ പ്രാഥമിക കാര്‍ഷിക സഹകരണ സംഘത്തില്‍ അറുപതിനായിരത്തിലധികം അംഗങ്ങളും എണ്‍പതിനായിരത്തിലധികം അക്കൗണ്ടുകളുമാണ് ഉള്ളത്. ഇതില്‍ നിന്നുതന്നെ കാര്യങ്ങളുടെ ‘ഗുട്ടന്‍സ്’ ആര്‍ക്കും പിടികിട്ടും.എ.ആര്‍ നഗര്‍ ബാങ്കില്‍ ലക്ഷങ്ങളുടെയും കോടികളുടെയും നിക്ഷേപമുള്ള അധികപേരും അവരുടെ നിക്ഷേപങ്ങളുടെ നൂറിലൊന്ന് നിക്ഷേപിക്കാന്‍ പോലും വകയില്ലാത്തവരാണ്. നിക്ഷേപകരുടെ അറിവോടെ നടത്തുന്ന കള്ളപ്പണ ഇടപാടുകള്‍ക്ക് നിക്ഷേപ സംഖ്യക്ക് ലഭിക്കുന്ന പലിശയുടെ പകുതിയാണത്രെ പ്രതിഫലമായി സമുദായപ്പാര്‍ട്ടിയുടെ നേതാവ് ‘കുഞ്ഞാപ്പ’ നല്‍കുന്നത്. വ്യാജ അക്കൗണ്ടുകളിലുള്ള നിക്ഷേപങ്ങളുടെ പലിശയടക്കം എല്ലാം ‘കമ്പനി’ക്കാണ്.കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കെ.ടി. ജലീല്‍ ഉന്നയിച്ചത്.

മലപ്പുറം എ.ആര്‍. നഗര്‍ സഹകരണബാങ്കില്‍ 1021 കോടിയുടെ ക്രമക്കേടും കള്ളപ്പണ ഇടപാടും നടന്നെന്നും കള്ളപ്പണ സൂക്ഷിപ്പിന്റെയും അഴിമതിപ്പണം വെളുപ്പിക്കലിന്റെയും സൂത്രധാരന്‍ കുഞ്ഞാലിക്കുട്ടിയാണെന്നും ജലീല്‍ പറഞ്ഞിരുന്നു.257 കസ്റ്റമര്‍ ഐഡികളില്‍ 862 വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി അഴിമതിപ്പണം വെളുപ്പിച്ചെന്നും പി.കെ.കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖ് വിദേശനാണയച്ചട്ടം ലംഘിച്ച് 3 കോടി നിക്ഷേപിച്ചെന്നും ബാങ്ക് സെക്രട്ടറിയായിരുന്ന ഹരികുമാര്‍ ആണ് എല്ലാ ഇടപാടുകള്‍ക്കും ഒത്താശ ചെയ്തതെന്നും ജലീല്‍ പറഞ്ഞിരുന്നു.മുസ്‌ലിം ലീഗിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് ബാങ്കില്‍ നിക്ഷേപവും വായ്പ ഇടപാടുമുണ്ടെന്ന് ആരോപിച്ച ജലീല്‍ സഹകരണവകുപ്പ് അന്വേഷണറിപ്പോര്‍ട്ടും പുറത്തുവിട്ടിരുന്നു.
eng­lish summary;Jalil said it was the duty of every cit­i­zen to expose the finan­cial fraud per­pe­trat­ed by the league
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.