അൻപതോളം സ്ഫോടനക്കേസുകളിലെ പ്രതിയായ ജലീസ് അൻസാരി പിടിയിൽ. കാൺപൂരിൽ വെച്ചാണ് ഇയാളെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. കേസിൽ ശിക്ഷിക്കപ്പെട്ട ജലീൽ പരോളിരിക്കെ രക്ഷപ്പെടുകയായിരുന്നു. 1993ലെ മുംബൈ സ്ഫോടന കേസടക്കം നിരവധി കേസുകളിലെ പ്രതിയാണ് ജലീസ് അൻസാരി.
സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ പരോളിനിറങ്ങിയ ജലീസ് പരോൾ അവസാനിക്കുന്ന വെള്ളിയാഴ്ച തിരിച്ചെത്താതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുങ്ങിയ വിവരം അറിയുന്നത്.
രാജസ്ഥാനിലെ അജ്മേർ സെൻട്രൽ ജയിലിൽ നിന്നാണ് ജലീസ് പരോളിനിറങ്ങിയത്. പരോൾ ദിവസങ്ങളിൽ എല്ലാ ദിവസവും 10. 30നും 12നും ഇടയിൽ മുംബൈ അഗ്രിപദ പോലീസ് സ്റ്റേഷനിൽ ഹാജരാകേണ്ടിയിരുന്നു. എന്നാൽ, പരോൾ അവസാനിക്കുന്നതിന് തൊട്ടുമുൻപത്തെ ദിവസമായ വ്യാഴാഴ്ച ജലീസ് ഒപ്പിടാനെത്തിയില്ല.
തുടർന്ന് ഇയാളുടെ മകൻ കാണാനില്ലെന്ന പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തി. ഇതോടെയാണ് മുങ്ങിയ വിവരം മനസിലായത്. മകന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
English Summary: Jalis Ansari arrest
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.