May 28, 2023 Sunday

തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് മത്സരത്തിനിടെ അപകടം; ഒരു സ്ത്രീ മരിച്ചു

Janayugom Webdesk
ചെന്നൈ
January 16, 2020 1:50 pm

തമിഴ്നാട്ടിലെ ട്രിച്ചിയില്‍ പൊങ്കലിന്റെ ഭാഗമായി നടന്ന ജല്ലിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. ട്രിച്ചി സൂര്യയൂരില്‍ ജല്ലിക്കെട്ട് കാണാനെത്തിയ ജ്യോതി ലക്ഷ്മിയാണ് മരിച്ചത്. കാഴ്ച്ചക്കാര്‍ക്ക് ഇടയിലേക്ക് കാള ഓടി കയറിയതാണ് അപകടം ഉണ്ടാകാന്‍ കാരണം. പരിക്കേറ്റവരെ ട്രിച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ മധുരയില്‍ ജെല്ലിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ 32 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരില് ഗുരുതരമായി പരിക്കേറ്റ നാല് പേര്‍ മധുര സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

തമിഴ്‌നാട്ടില്‍ പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ജല്ലിക്കെട്ട് മത്സരം കാണാന്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ മൂന്ന് ദിവസത്തോളമാണ് ജല്ലിക്കെട്ട് മത്സരം നടക്കുന്നത്. മത്സരത്തിനിടെ അപകടങ്ങളുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ ജില്ലാ കലക്ടറുടെ നിര്‍ദേശത്തോടെ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്‌.

Eng­lish Sum­ma­ry: Jal­likat­tu acci­dent in Tamil Nadu; A woman has died

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.