കായംകുളം: വർഗീയ ലഹളകളും പൗരത്വ നിയമ പ്രശ്നങ്ങളും മൂലം കലുഷിതമായ നമ്മുടെ നാട്ടിൽ നിന്ന് ഇതാ പ്രതീക്ഷയുടെ പൊൻതിരിനാളവുമായി ഒരു വാർത്ത. നിർധന ഹിന്ദു കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹം ഏറ്റെടുത്ത് നടത്താൻ തയാറായി ഒരു മുസ്ലിം പള്ളി മുന്നോട്ട് വന്നിരിക്കുന്നു.
ആലപ്പുഴ ജില്ലയിലെ കായംകുളത്ത് ചേരാവള്ളി മുസ്ലിം ജമാഅത്ത് ആണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഈ മാസം പത്തൊമ്പതിനാണ് വിവാഹം. വിവാഹ ക്ഷണക്കത്ത് അടക്കമുള്ളവ പള്ളി കമ്മിറ്റി അച്ചടിച്ച് വിതരണം ചെയ്തു കഴിഞ്ഞു. ചേരാവള്ളി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ബിന്ദുവിന്റെ മകൾ അഞ്ജുവിന്റെ വിവാഹമാണ് പള്ളിക്കമ്മിറ്റി നടത്തുന്നത്. ബിന്ദുവിന്റെ ഭർത്താവ് അശോകൻ നേരത്തെ മരിച്ചു പോയി. ഏറെ നിർധനമായ സ്ഥിതിയിലാണ് കുടുംബം മുന്നോട്ട് പോകുന്നത്.
പള്ളി അങ്കണത്തിൽ വച്ചാണ് വിവാഹ ചടങ്ങുകൾ. കാപ്പിൽ കിഴക്ക്, തൊട്ടേതെക്കടുത്ത് തറയിൽ ശരത് ശശിയാണ് പെൺകുട്ടിക്ക് താലി ചാര്‍ത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.