പി പി ചെറിയാൻ

ലോസ് ആഞ്ചലസ്

March 18, 2020, 4:24 pm

ജയിംസ് ബോണ്ട് ചിത്രത്തിലെ നായികയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Janayugom Online

ജയിംസ് ബോണ്ട് ചിത്രത്തിലെ നായികയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഓൾഗ കുരിലെങ്കോയ്ക്കാണു രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

2008 ലെ ജയിംസ് ബോണ്ട് സീരീസിലെ ക്വോണ്ടം ഓഫ് സൊലാസ് എന്ന ചിത്രത്തിലൂടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്. ‘കൊറോണ വൈറസ് പോസിറ്റീവായതിനെ തുടർന്ന് മുറിയിൽ അടച്ചിരിക്കുകയാണ്. ഒരാഴ്ചയായി എനിക്ക് സുഖമില്ലായിരുന്നു. പനിയും ക്ഷീണവുമായിരുന്നു രോഗ ലക്ഷണങ്ങൾ. നിങ്ങളും ശ്രദ്ധിക്കുക. സ്ഥിതിഗതികളെ ഗൗരവമായി കാണുക, ’ നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കൊവിഡ്-19 മൂലം ലോകത്താകമാനം ഇതുവരെ മരിച്ചവരുടെ എണ്ണം 7965 ആയി. 1,98,178 പേര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വിവിധ രാജ്യങ്ങളിലായി ചികിത്സയിലുണ്ട്. യൂറോപ്പിലാണ് കോവിഡ്-19 രൂക്ഷമായിരിക്കുന്നത്. ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളിൽ കോവിഡ് 19 ശക്തമാണ്. ചൈന, ഇറ്റലി, ഇറാൻ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്തത് സ്പെയിനിലാണ്.

Eng­lish Sum­ma­ry; James Bond actress Olga Kurylenko tests pos­i­tive for Coro­na virus

YOU MAY ALSO LIKE THIS VIDEO