ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതികതിരേ ജനുവരി 15 ന് ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിനിടയിൽ പൊലീസ് വെടിയുതിർത്തതായി വെളിപ്പെടുത്തൽ. ദേശിയ മാധ്യമത്തോട് പേരു വെളിപ്പെടുത്താതെ പൊലീസ് ഉദ്യോഗസ്ഥനാണ് പുതിയ വെളിപ്പെടുത്തൽ നടത്തിയത്. പ്രതിഷേധത്തിൽ പൊലീസ് വെടിയുതിർത്തിയിട്ടില്ലെന്നായിരുന്നു തുടക്കത്തിൽ പൊലീസ് അധികൃതർ അവകാശപ്പെട്ടത്.
സാമൂഹിക മാധ്യമങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ കൈയിൽ തോക്കുമായി നിൽക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. വിശദമായ അന്വേഷണം ഇതു സംബന്ധിച്ച് നടത്തിയെന്നും മഥുര റോജിൽ നിന്ന് പകർത്തിയ വീഡിയോയാണിതെന്നും ഡൽഹി പൊലീസ് സ്ഥിരികരിച്ചു. പോലീസ് ഉദ്യോഗസ്ഥന്‍ ആത്മരക്ഷാര്‍ഥം ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
ഡിസംബര്‍ പതിനഞ്ചിനുണ്ടായ പ്രതിഷേധം പോലീസും വിദ്യാര്‍ഥികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചതോടെ നിരവധി വിദ്യാര്‍ഥികള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു. പ്രക്ഷോഭത്തില്‍ സ്വകാര്യ വാഹനങ്ങളുള്‍പ്പടെ നിരവധി വാഹങ്ങള്‍ അഗ്നിക്കിരയായിരുന്നു. പോലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലേറ് നടത്തിയതോടെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചിരുന്നു.
English summary: Jamia Milia protests; Disclosure of police firing
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.