Web Desk

February 18, 2020, 11:18 pm

ജാമിയ മിലിയ അതിക്രമം: വിദ്യാർത്ഥികൾ കല്ലെറിഞ്ഞിട്ടില്ലെന്ന് കണ്ടെത്തൽ- വീഡിയോ

Janayugom Online

ജാമിയ മിലിയയിലെ അക്രമത്തിൽ പൊലീസിന്റെ വാദങ്ങൾ വീണ്ടും പൊളിയുന്നു. കഴിഞ്ഞ ദിവസം പൊലീസ് മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോദൃശ്യങ്ങൾ തെറ്റാണെന്ന് വസ്തുതാന്വേഷണത്തിൽ കണ്ടെത്തി.ലൈബ്രറിയിൽ പൊലിസ് നടത്തിയ അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെയായിരുന്നു ഡൽഹി പൊലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗം ദൃശ്യങ്ങൾ പുറത്തുവിട്ടത്.ലൈബ്രറിയിൽ കുട്ടികൾ ആക്രമണത്തിന് പദ്ധതിയിട്ടാണ് എത്തിയതെന്നും അവരുടെ കയ്യിൽ കല്ല് പോലെയുള്ള മാരകായുധങ്ങൾ ഉണ്ടായിരുന്നുവെന്നും ചാനലുകൾ ആരോപിച്ചിരുന്നു,
ദൃശ്യങ്ങൾ സംബന്ധിച്ച് ആൾട്ട് ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ആരോപണം വസ്തുതാവിരുദ്ധമെന്ന് തെളിഞ്ഞത്. ഈ കല്ലിന് പകരം പരന്നതും കട്ടികുറഞ്ഞതുമായ എന്തോ ആണ് വിദ്യാർഥികളുടെ കയ്യിലെന്ന് വ്യക്തമായി. ഇത് പേഴ്സ് ആണെന്നും മറ്റേ കയ്യിൽ ഫോൺ പോലെ എന്തോ ഒന്ന് ആണെന്നും കണ്ടെത്തിയിട്ടുണ്ട്.

വീഡിയോ കടപ്പാട് ആൾട്ട് ന്യൂസ്

Eng­lish Sum­ma­ry: jamia miliya vio­lence orig­i­nal footage