May 28, 2023 Sunday

ജാമിയ മിലിയ: വിദ്യാർഥിക്ക് വെടിയേറ്റെന്ന് മെഡിക്കൽ റിപ്പോർട്ട്, പൊലീസ് വെടിവച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം, പത്ത് പേര്‍ അറസ്റ്റിൽ

Janayugom Webdesk
December 17, 2019 11:53 am

ന്യൂഡൽഹി: ജാമിയ മിലിയ സർവകലാശാല വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനിടെ വിദ്യാർഥിക്ക് വെടിയേറ്റെന്ന് മെഡിക്കൽ റിപ്പോർട്ട്. രണ്ട് വിദ്യാർഥികൾക്ക് വെടിയേറ്റെന്ന് ആരോപണമുയർന്നെങ്കിലും പൊലീസ് വെടിവയ്പ് നടത്തിയിട്ടില്ലെന്നായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ വിശദീകരണം. അതേസമയം റബ്ബർ ബുള്ളറ്റ് ഉപയോഗിച്ചതായി ഡൽഹി പൊലീസ് വെളിപ്പെടുത്തി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയയിലെ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിൽ ഇതുവരെ പത്ത് പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അറസ്റ്റ് ചെയ്യപ്പെട്ടവർ വിദ്യാർഥികളല്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

ഞായറാഴ്ച ജാമിയ മിലിയയിലെ വിദ്യാർഥികൾ നടത്തിയ പ്രതിഷേധം വൻസംഘർഷമായി മാറുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.