June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

ജാമിയ സംഘർഷം: വെടിയേറ്റ പരിക്കുകളുമായി രണ്ട് പേർ ഡൽഹി ആശുപത്രിയിൽ, വെടിവയ്പ്പ് നിഷേധിച്ച് പൊലീസ്

By Janayugom Webdesk
December 16, 2019

ന്യൂഡൽഹി: ജാമിയ മിലിയ സർവകലാശാലയിൽ പൗരത്വ നിയമഭേദഗതിക്ക് എതിരായി നടന്ന സമരത്തിനിടെ നടന്ന സംഘർഷത്തിൽ വെടിയേറ്റ പരിക്കുകളോടെ രണ്ട് പേർ ഡൽഹി സഫ്ദർ ജംഗ് ആശുപത്രിയിൽ ചികിത്സയിലുണ്ടെന്ന് റിപ്പോർട്ട്. ദേശീയമാധ്യമമായ എൻഡിടിവിയാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. സഫ്ദർ ജംഗ് ആശുപത്രി സൂപ്രണ്ടാണ് ഈ വിവരം നൽകിയതെന്നും ചികിത്സയിലുള്ളവരിൽ ഒരാൾ ജാമിയ വിദ്യാർത്ഥിയാണെന്നും രണ്ടാമത്തെ ആളുടെ വിവരം പുറത്ത് പറയാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്നുമാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ദില്ലി പൊലീസ് ഈ റിപ്പോർട്ട് നിഷേധിച്ചു. കണ്ണീർ വാതകഷെല്ലാകും കാലിൽ തറഞ്ഞ് കയറിയതെന്നാണ് ഡൽഹി പൊലീസിന്റെ വാദം.

അതേസമയം സംഘർഷത്തിനിടെ 30 പൊലീസുകാർക്ക് പരിക്കേറ്റെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. എസിഡി, ഡിസിപി റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് വരെ പരിക്കേറ്റിട്ടുണ്ട്. മൂന്ന് സ്റ്റേഷൻ ഹെഡ് ഓഫീസർമാരുടെ കൈയും കാലും ഒടിഞ്ഞിട്ടുണ്ട്. ഒരു പൊലീസുദ്യോഗസ്ഥൻ ഐസിയുവിൽ ചികിത്സയിലാണ് — എന്ന് പിആർഒ പറയുന്നു. എന്നാൽ സർവകലാശാലയ്ക്ക് അകത്ത് കയറി നടത്തിയ പൊലീസ് നടപടിയെ വൈസ് ചാൻസലറും ചീഫ് പ്രോക്ടറും അടക്കമുള്ളവർ രൂക്ഷമായി വിമർശിച്ചിരുന്നു. സർവകലാശാലയ്ക്ക് അകത്തേക്ക് പ്രവേശിക്കാൻ പൊലീസിന് ആരും അനുമതി നൽകിയിരുന്നില്ല.

ക്യാമ്പസിനകത്തേക്ക് കയറുക മാത്രമല്ല, വിദ്യാർത്ഥികൾക്ക് നേരെ ടിയർ ഗ്യാസ് പ്രയോഗിക്കുകയും ചെയ്യുന്നതിന് ആരാണ് പൊലീസിന് അധികാരം നൽകിയതെന്നും ജാമിയ മിലിയ വൈസ് ചാൻസലർ നജ്മ അക്തർ ചോദിച്ചു. ക്യാമ്പസിനകത്ത് കയറി അക്രമം കാണിച്ച പൊലീസിനെതിരെ പരാതി നൽകുമെന്നും വിസി വ്യക്തമാക്കിയിരുന്നു. എന്നാൽ സർവകലാശാലാ ക്യാമ്പസിനകത്തേക്ക് പൊലീസുദ്യോഗസ്ഥർ കയറിയെന്ന് സമ്മതിച്ച പൊലീസ് ഉദ്യോഗസ്ഥർ പുറത്ത് നിന്ന് നുഴഞ്ഞു കയറിയ ചിലരെ പിടിക്കാനാണ് അകത്ത് കയറിയതെന്നും, അതിനിടെ എതിരെ വന്ന പ്രതിഷേധക്കാരെ തള്ളി മാറ്റുക മാത്രമാണ് ചെയ്തതെന്നാണ് ഡൽഹിപൊലീസ് വാർത്താ സമ്മേളനത്തിൽ അവകാശപ്പെടുന്നത്. എന്നാൽ പൊലീസ് അക്രമാസക്തമാകുന്നതിന്റെ പല ദൃശ്യങ്ങളും പുറത്തു വന്നതോടെ പൊലീസിന്റെ കിരാത നടപടിക്കെതിരെ വൻ പ്രതിഷേധമാണ് ഉടലെടുത്തിരിക്കുന്നത്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.