പൗരത്വ ഭേദഗതി; പതിനഞ്ചു ദിവസം പിന്നിട്ട് ജാമിയ മിലിയ സമരം

Web Desk
Posted on December 25, 2019, 8:51 am

ന്യൂഡൽഹി: ജാമിയ മിലിയ വിദ്യാർത്ഥികളുടെ പൗരത്വ ഭേദഗതിക്ക് എതിരായുള്ള സമരം പതിനഞ്ചാം ദിവസത്തിലേക്ക്. വിദ്യാർത്ഥികൾ ഇന്നലെ നിരോധനാജ്ഞ ലംഘിച്ച് ജന്തർ മന്തറിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. പ്രതിഷേധത്തെ കണക്കിലെടുത്ത് മണ്ഡി ഹൗസ് പ്രദേശത്തു പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ജാമിയ മിലിയ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ഡൽഹി, ജെ എൻ യൂ വിദ്യാർത്ഥികളും ഭീം ആർമി, സ്വരാജ് അഭിയാൻ പ്രവർത്തകരും എത്തിയിരുന്നു. പൗരത്വ ഭേദഗതി പിൻവലിക്കും വരെ സമരം ചെയ്യുമെന്നാണ് വിദ്യാർത്ഥിക്കളുടെ പ്രഖ്യാപനം. ഷെഹീന ബാഗ്, കാളിന്ദി കുഞ്ജ് തുടങ്ങിയ പ്രദേശങ്ങളിലും ഇന്നലെ പ്രതിഷേധം നടന്നിരുന്നു.

‘you may also like this video’