Web Desk

December 18, 2019, 7:53 pm

ജാമിയ വിദ്യാർത്ഥികൾ നാളെ ചെങ്കോട്ടയിലേക്ക്: പിന്തുണ വേണമെന്ന് അഭ്യർത്ഥന

Janayugom Online

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തിൻ നിന്ന് പിന്നോട്ടില്ലെന്ന് ജാമിയ വിദ്യാർകത്ഥികൾ. പ്രതിഷേധവുമായി വിദ്യാർത്ഥികൾ നാളെ ചെങ്കോട്ടയിലേക്ക് മാർച്ച് നടത്തും. സമരത്തിന് എല്ലാ ക്യാമ്പസിൽ നിന്നുമുള്ള വിദ്യാർത്ഥികളുടെയും പിന്തുണ വേണമെന്ന് ജാമിയ വിദ്യാർത്ഥികൾ പറഞ്ഞു. മദ്രാസ് സർവകലാശാല ഉൾപ്പെടെയുള്ള വിവിധ ക്യാമ്പസുകൾ പ്രതിഷേധം ശക്തമാക്കിയതിനെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്.

you may also like this video

പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടി ജനുവരി 22ന് പരിഗണിക്കും. 59 ഹർജികളാണ് സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. നിയമത്തിന് സ്‌റ്റേ നല്‍കരുതെന്നു വ്യക്തമാക്കിക്കൊണ്ടുള്ള നാലു സുപ്രീം കോടതി വിധികള്‍ നിലവിലുണ്ടെന്ന്, സ്‌റ്റേ ആവശ്യത്തെ എതിര്‍ത്തുകൊണ്ട് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍ നിയമം നിലവില്‍ വന്നിട്ടില്ലെന്നും ഇതിനു ചട്ടങ്ങള്‍ രൂപീകരിക്കപ്പെട്ടിട്ടില്ലെന്നും ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ രാജീവ് ധവാന്‍ പറഞ്ഞു. എന്നാല്‍ ഈ ഹര്‍ജിയില്‍ ഇന്നു വാദമില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.