പൗരത്വനിയമത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ജാമിയ മിലിയ സര്‍വകലാശാലയിലെ പൊലീസ് അതിക്രമത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്. ലൈബ്രറിക്കുള്ളില്‍ വിദ്യാര്‍ഥികളെ ക്രൂരമായി പൊലീസ് മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഡിസംബര്‍ 15നായിരുന്നു ആക്രമണം.
മുഖം മറച്ച്ക്കൊണ്ട് ലൈബ്രറിയിലേക്ക് കടന്നുകയറിയ പോലീസ് ഉദ്യോഗസ്ഥര്‍ അവിടെ വായിച്ച്ക്കൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ഥികളെ ലാത്തിക്കൊണ്ട് മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വിദ്യാര്‍ഥികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലും പോലീസ് മര്‍ദ്ദനം തുടരുന്നുണ്ട്. ഉപകരണങ്ങളും നശിപ്പിക്കുന്നു.
ജാമിയ മിലിയയിലെ കോര്‍ഡിനേഷന്‍ കമ്മറ്റിയും സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥികളുടെയും കൂട്ടായ്മയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് നടത്തിയ ന്യായീകരണങ്ങള്‍ കള്ളമാണ് തെളിയുന്നതാണ്. ഈ ദൃശ്യങ്ങള്‍ പൊലീസിനെ വലിയ പ്രതിരോധത്തിലാക്കും.
Exclusive CCTV Footage of Police Brutality in Old Reading Hall, First floor‑M.A/M.Phill Section on
15/12/2019
Shame on you @DelhiPolice @ndtvindia @ttindia @tehseenp @RanaAyyub @Mdzeeshanayyub @ReallySwara @ANI @CNN @ReutersIndia @AltNews @BBCHindi @the_hindu @TheQuint @BDUTT pic.twitter.com/q2Z9Xq7lxv— Jamia Coordination Committee (@Jamia_JCC) February 15, 2020
ENGLISH SUMMARY: Jamia violence cctv footage comes out
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.