June 6, 2023 Tuesday

Related news

May 28, 2023
May 13, 2023
May 1, 2023
May 1, 2023
January 5, 2023
December 31, 2022
December 9, 2022
November 15, 2022
November 13, 2022
October 22, 2022

ജാമിയ ചരിത്രം എഴുതുന്നത് സ്നേഹം കൊണ്ട്: ബിനോയ് വിശ്വം

Janayugom Webdesk
ന്യൂഡൽഹി
January 16, 2020 9:02 am
ജാമിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ ചരിത്രം എഴുതുന്നത് മതവിദ്വേഷത്തിന്റെ പേന
കൊണ്ടല്ലെന്നും സ്നേഹത്തിന്റെ തൂലിക കൊണ്ടാണെന്നും സി പി ഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം എം പി പ്രസ്താവിച്ചു.
ജാമിയയിലെ പോലീസ് അക്രമണത്തിന് ഒരു മാസം തികയുന്ന വേളയിൽ യൂണിവേഴ്സിറ്റി കവാടത്തിൽ നടന്ന വിദ്യാർത്ഥി ബഹുജന റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമത്തിലൂടെ രാജ്യത്തെ ഭിന്നിപ്പിക്കാൻ ഉള്ള മോഡി സർക്കാർ നീക്കത്തിന്റെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞു കൊണ്ട് ചെറുത്തുനിൽപ്പിന് മുന്നിട്ടിറങ്ങിയത് ജാമിയ വിദ്യാർത്ഥികളാണ്.
അവരെ ചിന്തുണച്ചു കൊണ്ട് സമര രംഗത്തിറങ്ങിയ ഷഹീൻ ബാഗിലെ അമ്മമാർ നാടിന്റെ അഭിമാനമായി മാറി എന്ന് ബിനോയ് പറഞ്ഞു. രാജ്യത്താദ്യമായി പൗരത്വ നിയമത്തിനെതിരായി ഐകകണ്ഠേന പ്രമേയം പാസാക്കിയ കേരളത്തിന്റെ പ്രതിനിധിയാണു താനെന്ന് പറഞ്ഞപ്പോൾ ആയിരക്കണക്കിനാളുകൾ ഹർഷാരവങ്ങളിലൂടെ കേരളത്തിന് അഭിവാദ്യം നേർന്നു. ഷഹീൻബാഗിലെ സമരം ചെയ്യുന്ന സ്ത്രീകളെയും ബിനോയ് സന്ദർശിച്ചു.
ജനകീയ ഐക്യത്തിന്റെ നെടുങ്കോട്ടയായി ഷഹീൻ ബാഗ് മാറ്റിയിരിക്കുന്നു.  കലയും സംഗീതവും ചെറുത്തു നിൽപ്പിന്റെ മാദ്ധ്യമങ്ങളായി മാറുന്ന ഷഹീൻ ബാഗ് ഇന്ത്യയ്ക്കാകെ ആവേശം പകരുമെന്ന് ബിനോയ് പറഞ്ഞു.
Eng­lish Sum­ma­ry: Jamia writ­ing his­to­ry with love: Binoy Viswam
YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.