February 8, 2023 Wednesday

ജാമിയ വിദ്യാർത്ഥികളെ വിട്ടയക്കണം: ചലച്ചിത്ര രംഗത്തെ പ്രമുഖർ

Janayugom Webdesk
ന്യൂഡൽഹി
April 19, 2020 8:36 pm

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് അറസ്റ്റിലായ ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികളെ വിട്ടയക്കണമെന്ന പ്രസ്താവനയുമായി ചലച്ചിത്ര രംഗത്തെ പ്രമുഖർ. അനുരാഗ് കശ്യപ്, വിശാൽ ഭരദ്വാജ്, മഹേഷ് ഭട്ട് ‚രത്ന പതക് ഷാ തുടങ്ങി 20 ൽ അധികം വരുന്നവരാണ് ഇതുസംബന്ധിച്ച് പ്രസ്താവനയിറക്കിയത്.

സിഎഎ പ്രതിഷേധത്തിനിടെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളേയും ആക്ടിവിസ്റ്റുകളേയും വിട്ടയക്കണമെന്നാണ് പ്രസ്താവനയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് ഒരു മാസത്തോളമായി രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. സുരക്ഷയ്ക്കായി നമ്മളോട് എല്ലാവരോടും വീടുകളിൽ കഴിയാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിനിടയിൽ സിഎഎയ്ക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച ജാമിയയിലെ രണ്ട് വിദ്യാർത്ഥികളേയും ആക്ടിവിസ്റ്റുകളേയും അറസ്റ്റു ചെയ്ത ഡൽഹി പൊലീസിന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് പ്രസ്താവനയിൽ പറയുന്നു. സിഎഎയ്ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന് ജാമിയയിലെ വിദ്യാർത്ഥികളായ മീരൻ ഹൈദർ, സഫൂറ സർഗാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിഎഎ നിയമത്തെ അനുകൂലിക്കുന്നവർ ഫെബ്രുവരിയിൽ വടക്കൻ ‍ഡൽഹിയിൽ ഉണ്ടാക്കിയ കലാപത്തിൽ 53 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.