ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തെ തുടർന്ന് അടച്ച ജാമിഅ മില്ലിയ സർവകലാശാല ജനുവരി ആറിന് തുറക്കും. സംഘർഷങ്ങൾക്ക് ശമനമുണ്ടായതോടെയാണ് സർവകലാശാല വീണ്ടും തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായത്. പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ ശക്തമായതോടെ ഡിസംബര്‍ 15 നാണ് ക്യാംപസ് അടച്ചിട്ടത്. ദേശീയ നേതാക്കളടക്കം ക്യാംപസിലെത്തി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനൊപ്പം അണിനിരന്നിരുന്നു. സമൂഹത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയിരുന്നു.
സർവകലാശാല നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചിരുന്നു. പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല വൃത്തങ്ങൾ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന വിദ്യാർത്ഥി പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു.ക്യാമ്പസിൽ നിന്ന് പാർലമെന്റിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. പൊലീസ് ലാത്തിചാർജിലും ടിയർ ഗ്യാസ് പ്രയോഗത്തിലും നിരവധി വിദ്യാർത്ഥിതകൾക്ക് പരുക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് സർവകലാശാല അടച്ചിടാൻ തീരുമാനമെടുത്തത്.
you may also like this video
English summary: jamiya milliya university reopening
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.