Web Desk

ന്യൂഡല്‍ഹി

January 31, 2020, 11:30 am

ജാമിയമിലിയ വെടിവയ്പ്പ്: വിദ്യാർത്ഥികൾ പൊലീസ് ആസ്ഥാനം ഉപരോധിച്ചു

Janayugom Online

പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മില്ലിയ വിദ്യാര്‍ത്ഥികള്‍ നടത്തിയ ലോങ്ങ് മാര്‍ച്ചിന് നേരെയുണ്ടായ വെടിവെപ്പില്‍ പ്രതിഷേധിച്ച്‌ ഡല്‍ഹി പൊലീസ് ആസ്ഥാനം വിദ്യാര്‍ത്ഥികൾ ഉപരോധിച്ചു. ഇന്നലെ രാത്രി മുതല്‍ ഐറ്റിഒയിലെ പൊലീസ് ആസ്ഥാനത്ത് നടന്ന ഉപരോധത്തിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളും യുവജനങ്ങളും അണിനിരന്നു. ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്ന ഉറപ്പിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. ജാമിയയിൽ വെടിവെയ്പ്പ് നടത്തിയ രാംപഥ് ഗോപാലിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇന്നലെയാണ് ഡൽഹിയിൽ ജാമിയ മില്ലിയ വിദ്യാര്‍ത്ഥികള്‍ രാജ്ഘട്ടിലേക്ക് നടത്തിയ സി.എ.എ വിരുദ്ധ മാര്‍ച്ചിനു നേരെയാണ് വെടിവെപ്പ് നടന്നത്.

പൊലീസ് മാര്‍ച്ച് തടയുന്നതിനിടെ അപ്രതീക്ഷിതമായി സംഘപരിവാർ പ്രവർത്തകൻ മാര്‍ച്ചിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യമുയര്‍ത്തിയും ആർക്കാണ് ആസാദി വേണ്ടത് എന്ന് ചോദിച്ചുമാണ് അക്രമി വെടിവെച്ചത്. ഇയാള്‍ പൊലീസ് പിടിയിലായി. അ​ക്ര​മി സ്കൂ​ളി​ല്‍ പോ​കു​ക​യാ​ണെ​ന്ന് വീ​ട്ടി​ല്‍ പ​റ​ഞ്ഞാ​ണ് ഡ​ല്‍​ഹി​യി​ലെ​ത്തി​യ​ത്. പൗ​ര​ത്വ നി​യ​മ പ്ര​തി​ഷേ​ധ​ക്കാ​രെ ആ​ക്ര​മി​ക്കാ​ന്‍ ഏ​താ​നും ദി​വ​സം മുമ്പ് നാ​ട​ന്‍ തോ​ക്ക് സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. സു​ഹൃ​ത്താ​ണ് തോ​ക്ക് ന​ല്‍​കി​യ​തെ​ന്നാ​ണ് ഇ​യാ​ള്‍ പൊലീസിനോട് പറഞ്ഞു . വ്യാഴാഴ്ചയായിരുന്നു സംഭവം. ‘ആര്‍ക്കാണ് ഇവിടെ സ്വാതന്ത്ര്യം വേണ്ടത്, താന്‍ തരാം സ്വാതന്ത്യം’ എന്ന് ആക്രോശിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു. പിടിയിലായ അക്രമിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിക്കു വെടിവെപ്പില്‍ പരിക്കേറ്റു. ഷാദത്ത് ആലത്ത് എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. വെടിവെയ്പില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ഡല്‍ഹി എംയിസില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. ഡല്‍ഹി സ്‌പെഷ്യല്‍ പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമി വെടിയുതിര്‍ത്ത സംഭവം അന്വേഷിക്കുന്നത്.

Eng­lish Sum­ma­ry: Jam­mil­ia fir­ing: Stu­dents block­ade police headquarters

You may also like this video