29 March 2024, Friday

Related news

March 19, 2024
February 9, 2024
February 7, 2024
January 8, 2024
January 7, 2024
December 24, 2023
December 11, 2023
December 11, 2023
December 11, 2023
December 11, 2023

മാധ്യമപ്രവര്‍ത്തകരെ തടവിലാക്കി വീടുകളില്‍ റെയ്ഡ്

Janayugom Webdesk
ശ്രീനഗര്‍
September 9, 2021 11:46 am

നാല് മാധ്യമപ്രവര്‍ത്തകരെ തടവിലാക്കിയശേഷം വീടുകളില്‍ റെയ്ഡ് നടത്തി. ജമ്മു കശ്മീര്‍ പൊലീസാണ് പത്രാധിപര്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരെ തടവിലാക്കിയശേഷം വീടുകളില്‍ റെയ്ഡ് നടത്തിയത്. കശ്മീര്‍ നരേറ്റര്‍ മാധ്യമത്തിന്റെ പത്രാധിപര്‍ ഷൗക്കത്ത് മട്ട, ആര്‍ട്ട് വേള്‍ഡിലെ അമീര്‍ ഹിലാല്‍, സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരായ അസ്ഹര്‍ ഖാദ്രി, അബ്ബാസ് ഷാ എന്നിവരുടെ വീടുകളിലായിരുന്നു ബുധനാഴ്ച രാത്രിവരെ റെയ്ഡ്നടന്നത്.

നാലുപേരെയും പൊലീസ് സ്റ്റേഷനില്‍ തടങ്കലിലാക്കിയശേഷമായിരുന്നു റെയ്ഡ്. പിന്നീട് ഇവരെ വിട്ടയച്ചുവെങ്കിലും ഇന്ന് വീണ്ടും ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവരുടെ ശ്രീനഗറിലുള്ള വസതികളില്‍ റെയ്ഡ് നടന്നതായി ഔദ്യോഗിക സ്ഥിരീകരണം നല്കിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


ഇതുംകൂടി വായിക്കുക;ഷോപ്പിയാനിലെ വ്യാജ ഏറ്റുമുട്ടലിനേക്കുറിച്ച് ജമ്മു കശ്മീര്‍ പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍


ഷൗക്കത്ത് മട്ടയുടെ മാധ്യമത്തില്‍ ജോലിയെടുത്തിരുന്ന ആസിഫ് സുല്‍ത്താനെ രണ്ടുവര്‍ഷത്തിലധികമായി ജയിലില്‍ അടച്ചിരിക്കുകയാണ്. ഫോണ്‍, കമ്പ്യൂട്ടര്‍, അനുബന്ധ സാമഗ്രികള്‍, മാധ്യമങ്ങളുടെ പ്രതികള്‍ തുടങ്ങിയവയാണ് പൊലീസ് കൊണ്ടുപോയത്. തന്നെ പൊലീസ് സ്റ്റേഷനിലാക്കി വൈകുന്നേരമാണ് വിട്ടയച്ചതെന്ന് ഷൗക്കത്ത് പറഞ്ഞു. കോത്തിഭാഗ് പൊലീസ് സ്റ്റേഷനിലാണ് മാധ്യമപ്രവര്‍ത്തകരെ തടവിലാക്കിയത്.ഒരുവര്‍ഷം മുമ്പ് അജ്ഞാത വ്യക്തി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതെന്നും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.
eng­lish summary;Jammu and Kash­mir police raid homes of four journalists
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.