29 March 2024, Friday

ജമ്മു കശ്മീര്‍ വിഘടനവാദി നേതാവ് സയ്യീദ് ഗിലാനി അന്തരിച്ചു

Janayugom Webdesk
ശ്രീനഗര്‍
September 2, 2021 8:51 am

ജമ്മു കശ്മീരിലെ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനി അന്തരിച്ചു. 92 വയസായിരുന്നു. ശ്രീനഗറിലെ വസതിയിൽ വച്ച് ഇന്നലെ രാത്രി 10. 30 ഓടെയായിരുന്നു അന്ത്യം.

ഏറെ നാളായി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി കശ്മീരിലെ വിഘടനവാദ രാഷ്ട്രീയത്തിന്റെ മുഖമായിരുന്ന ഗിലാനി കഴിഞ്ഞ വർഷമാണ് ഓൾ പാർട്ടി ഹുറിയത്ത് കോൺഫറൻസിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവച്ചത് .

രണ്ട് ആണ്‍ മക്കളും ആറ് പെണ്‍മക്കളുമാണ് ഗിലാനിക്കുള്ളത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഹൈദര്‍പോറയിലായിരിക്കും അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകള്‍ നടത്തുക.

പൊലീസ് താഴ്‌വരയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗിലാനിയുടെ വീട്ടിലേക്കുള്ള വഴി സീല്‍ ചെയ്ത് അടച്ചതായാണ് വിവരം. വൈകാതെ ഇന്റര്‍നെറ്റും നിര്‍ത്തിവയ്ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

1972, 1977 , 1987 ലും സോപോർ മണ്ഡലത്തിൽ ജമ്മു കശ്മീർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗിലാനിയുടെ നിര്യാണത്തിൽ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അനുശോചനം രേഖപ്പെടുത്തി.

Eng­lish Sum­ma­ry: Jam­mu and Kash­mir sep­a­ratist leader Syed Gilani dies

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.