Friday
22 Feb 2019

ജമ്മു കശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചു മരണം

By: Web Desk | Sunday 1 July 2018 4:09 PM IST

ശ്രീനഗര്‍:

ജമ്മു കശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബന്ദിപ്പോറ ജില്ലയിലെ ട്രാഗ് ബാലിലാണ് അപകടമുണ്ടായത്.

അതിര്‍ത്തി നഗരമായ ഗുരസിലേക്ക് പോകുകയായിരുന്ന ടാക്സി കാറാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ക്ക് കാറിന്‍റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

Related News