ജമ്മൂകശ്മീരില്‍ വീണ്ടും പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; ഇന്ത്യന്‍ സെെന്യം തിരിച്ചടിച്ചു

Web Desk

ശ്രീനഗര്‍

Posted on September 05, 2020, 3:37 pm

ജമ്മൂകശ്മീരിലെ പൂഞ്ചില്‍ പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഷാഹ് പൂര്‍, കിര്‍ണി, ദേഗ്വാര്‍ എന്നീ മൂന്ന് സെക്ടറുകളിലാണ് പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. വെടി വെയ്പ്പിന് പിന്നാലെ ഇന്ത്യന്‍ സെെന്യം ശക്തമായി തിരിച്ചടിച്ചു.

കഴിഞ്ഞ ദിവസം രജൗരിയില്‍ പാക് സേന നടത്തിയ വെടിവെയ്പ്പില്‍ ഒരു സെെനികന്‍ കൊല്ലപ്പെട്ടിരുന്നു.

Eng­lish sum­ma­ry: vio­la­tion of cease fire agree­ment

You may also like this video: