Web Desk

പത്തനംതിട്ട

January 23, 2020, 7:50 pm

NO 1 കേരളം; പ്രവർത്തനം കണ്ട് പഠിക്കാന്‍ കശ്മീര്‍ സംഘം കേരളത്തിൽ

Janayugom Online

കേരളത്തെ കണ്ട് പഠിക്കാൻ കശ്മീരിൽ നിന്ന് 30 അംഗ സംഘമെത്തി. കേരളത്തിലെ ഗ്രാമ പഞ്ചായത്തുകളുടെ പ്രവർത്തനം മനസിലാക്കാനാണ് സംഘം കേരളത്തിലെത്തിയത്. സംസ്ഥാനത്തെ ഇരവിപേരൂർ പഞ്ചായത്താണ് സംഘം പഠനത്തിനായി തെരഞ്ഞെടുത്തത്. ചൈനയിൽ നിന്നുള്ള അരുൺ ജെയ്ൻ ഫൗണ്ടേഷനും ഇന്ത്യൻ സൈന്യവും ചേർന്ന് നടപ്പാക്കുന്ന മിഷൻസമൃദ്ധിയുടെ ഭാഗമായാണ് സന്ദർശനം.

തദ്ദേശ സ്ഥാപനപങ്ങളെപ്പറ്റി പഠിക്കാൻ ഇന്ത്യൻ അതിർത്തിയിലെ ബരാമുള്ള, കുപ്‍വാര ജില്ലകളിൽ നിന്നുള്ള ഗ്രാമപഞ്ചായത്ത് തലവന്മാരായ സർപ്പഞ്ച്മാരാണ് കേരളത്തിലെത്തിയത്. രണ്ടു ദിവസമാണ് സന്ദർശനം. പ്രധാനമന്ത്രിയുടെ പൊതുഭരണ അവാർഡ്,ദേശീയ ജൈവ വൈവിദ്ധ്യ പുരസ്കാരം എന്നിവ നേടിയതാണ് ഇരവിപേരൂരിനെ സംഘം മാതൃകയാക്കിയെടുക്കാൻ കാരണം. രാജ്യത്തെ മികച്ച തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തന രീതി മനസിലാക്കുകയും കശ്മീരിൽ നടപ്പാക്കേണ്ട മാതൃക തയ്യാറാക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.

Eng­lish sum­ma­ry: Jam­mu kash­mir team vis­it­ing ker­ala to study about the func­tion­ing of gra­ma panchayath

YOU MAY ALSO LIKE THIS VIDEO