കശ്മീരില്‍ ഒരു ജവാന് വീരമൃത്യു, ഒരു ഭീകരനും നാട്ടുകാരനും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Web Desk
Posted on September 27, 2018, 1:14 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്നു ജില്ലകളില്‍ ഏറ്റുമുട്ടൽ തുടരുന്നു.  സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു. ഒരു ഭീകരനും നാട്ടുകാരനും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. അനന്തനാഗ്, ശ്രീനഗര്‍, ബുഡ്ഗാം ജില്ലകളിലാണ് സിആര്‍പിഎഫും പ്രത്യേക സൈനിക വിഭാഗവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. വിവിധ സ്ഥലങ്ങളില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്. ഇവിടങ്ങളില്‍ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നുണ്ട്.

ശ്രീനഗറിലെ നൂര്‍ബാഗില്‍ ഒരു വീട്ടില്‍ ഭീകരന്‍ ഒളിച്ചിരിപ്പുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസഥര്‍ നടത്തിയ ആക്രമണത്തിലാണ് വീട്ടുടമസ്ഥന്‍ കൊല്ലപ്പെട്ടത്. ബുഡ്ഗാമില്‍ മതകേന്ദ്രത്തിന്റെ നിയന്ത്രണം ഭീകരര്‍ പിടിച്ചടക്കി. ഭീകരാന്തരീക്ഷത്തെ തുടര്‍ന്നു ഇവിടങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു.