October 3, 2022 Monday

Related news

September 30, 2022
September 4, 2022
September 4, 2022
August 27, 2022
August 27, 2022
July 15, 2022
July 13, 2022
July 9, 2022
June 27, 2022
June 11, 2022

ജമ്മു കശ്മീരിൽ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടു

Janayugom Webdesk
ജമ്മുകാശ്മീർ
May 30, 2020 3:31 pm

ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടു. തെക്കൻ കശ്മീരിലെ വാൻപോറ പ്രദേശത്ത് ഭീകരർ ഉണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സൈന്യം നടത്തിയ തിരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്. സുരക്ഷാ സേനയ്ക്ക് നേരെ ഇവർ വെടിയുതിർക്കുകയായിരുന്നു. വെടിവെയ്പ്പിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടുവെന്ന് അധികൃതർ പറഞ്ഞു. ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി. പ്രദേശത്ത് പരിശോധന തുടരുകയാണ്.

Eng­lish sum­ma­ry; Two ter­ror­ists were killed in clash­es with secu­ri­ty forces in Jam­mu and Kashmir

you may also like this video;


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.