20 June 2024, Thursday

Related news

June 20, 2024
June 17, 2024
June 17, 2024
June 17, 2024
June 16, 2024
June 16, 2024
June 14, 2024
June 12, 2024
June 11, 2024
June 10, 2024

കുതിരയുടെ ശരീരത്തില്‍ ബിജെപി പതാകയുടെ പെയിന്റടിച്ച് ജൻ ആശീർവാദ യാത്ര

Janayugom Webdesk
ഇൻഡോർ
August 20, 2021 7:36 pm

ബിജെപിയുടെ ജൻ ആശീർവാദ യാത്രയിൽ കുതിരക്ക് പാർട്ടി പതാകയുടെ പെയിന്റടിച്ച സംഭവത്തിൽ മനേക ഗാന്ധിയുടെ സന്നദ്ധ സംഘടന പരാതി നൽകി. ഇൻഡോർ പൊലീസിലാണ് ബിജെപി എംപി കൂടിയായ മനേക ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘടനയായ പിഎഫ്എ പരാതി നൽകിയിരിക്കുന്നത്.

പുതിയ കേന്ദ്രമന്ത്രിമാരെ ജനങ്ങൾക്ക് പരിചയപ്പെടുത്താനെന്ന പേരിൽ 22 സംസ്ഥാനങ്ങളിലൂടെയാണ് ജൻ ആശീർവാദ യാത്ര കടന്നുപോകുന്നത്. വിവിധ സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് യാത്ര. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലാണ് ഇൻഡോറിന്റെ വിവിധ ഭാഗങ്ങളിൽ യാത്ര നടത്തിയത്.

മുൻ മുനിസിപ്പൽ കോർപ്പറേറ്റർ രാംദാസ് ഗാർഗാണ് യാത്രയ്ക്ക് മുന്നോടിയായി കുതിരയെ വാടകയ്ക്കെടുത്ത് ബിജെപി പതാകയുടെ പെയിന്റടിച്ചത്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന 1960‑നിയമപ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു.

Eng­lish sum­ma­ry; Jan Ashir­wad Yatra with BJP flag paint­ed on the body of the horse

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.