റിട്ട. അധ്യാപികയുടെ മരണം: മുഖ്യസൂത്രധാരനെ ബഹ്​റൈനില്‍ കണ്ടെത്തി

Web Desk

കാഞ്ഞങ്ങാട്​

Posted on February 22, 2018, 7:33 pm

ചീമേനി പുലിയന്നൂരില്‍ റിട്ട. അധ്യാപിക ജാനകിയെ വധിക്കുകയും ഭര്‍ത്താവ്​ കളത്തേര കൃഷ്​ണനെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്​ത കേസില്‍ മുഖ്യസൂത്രധാരനും മൂന്നാം പ്രതിയുമായ ചീര്‍ക്കുളം മക്ലിക്കോട്​ ഹൗസില്‍ അരുണ്‍കുമാറിനെ (26) പിടികൂടി. പ്രവാസികളുടെ സഹായത്തോടെ ബഹ്​റൈനില്‍ വച്ചാണ് പിടികൂടിയത്.

കൊലപാതകത്തിനുശേഷം ഗള്‍ഫിലേക്ക്​ കടന്ന അരുണ്‍കുമാറിനെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന്​ അന്വേഷണസംഘം അറിയിച്ചു. അറസ്​റ്റിലായ ചീര്‍ക്കുളം വലിയവീട്ടില്‍ വി വി വിശാഖ്​ (26), ചീര്‍ക്കുളം തലക്കാട്ട്​ ഹൗസില്‍ ടി റെനീഷ്​ ​(18) എന്നിവരെ ഹോസ്​ദുര്‍ഗ്​ ജുഡീഷ്യല്‍ ഒന്നാംക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതി റിമാന്‍ഡ്​ചെയ്​തു.

പ്രതികള്‍ക്ക്​ മോഷണമായിരുന്നു ലക്ഷ്യം. ദമ്പതികള്‍ തിരിച്ചറിഞ്ഞുവെന്ന്​ സംശയംതോന്നിയ അരുണ്‍കുമാര്‍ ഇരുവരെയും വധിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു, ജില്ല പൊലീസ്​ മേധാവി കെജി സൈമണ്‍ പറഞ്ഞു.