Friday
23 Aug 2019

പച്ചക്കറി കൃഷിയിലും ഈ പൊലീസ് മികച്ചതുതന്നെ

By: Web Desk | Saturday 20 July 2019 2:15 PM IST


ആദ്യത്തെ വിളവെടുപ്പ് ചേർത്തല ഡിവൈഎസ്പി എ ജി ലാൽ നിർവ്വഹിക്കുന്നു.

ചേര്‍ത്തല: ചേര്‍ത്തല ജനമൈത്രി പൊലീസ് നടത്തിയ പച്ചക്കറി കൃഷിയ്ക്ക് നൂറ് മേനി വിളവ്.
ദേശീയപാതയോരത്തുള്ള സംസ്ഥാനത്തെ നല്ല രണ്ടാമത്തെ പൊലീസ് സ്‌റ്റേഷനു മുന്നിലാണ് ചേര്‍ത്തല പൊലീസിന്റെ നേതൃത്യത്തില്‍ നടത്തിയ കൃഷി വിജയകരമായത്. പയര്‍, പീച്ചില്‍, വഴുതന,വെണ്ട, പച്ചമുളക്, തക്കാളി എന്നിവ പൂര്‍ണ്ണമായും ജൈവ രീതിയില്‍ കൃഷി നടത്തിയത്.
ആദ്യ വിളവെടുപ്പ് ഡിവൈഎസ്പി എ ജി ലാല്‍ നിര്‍വ്വഹിച്ചു.

കഴിഞ്ഞ മേയിലാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു ഉള്‍പ്പെടെ സ്ഥലം ഒരുക്കി വിത്തുകള്‍ പാകിയത്. രാവിലെയും വൈകുന്നേരവും ജോലി ഇടവേളകളിലും പൊലീസുകാര്‍ തന്നെയാണ് നട്ടും നനച്ചും വളമിട്ടും പടരാന്‍ പന്തല്‍ കെട്ടിയും കീടങ്ങളെ നീക്കം ചെയ്തും പരിപാലിച്ചത്.
സിഐമാരായപി. ശ്രീകുമാര്‍, വി.പി. മോഹന്‍ലാല്‍,എസ്‌ഐ കെ. ശിവപ്രസാദ്, സിവില്‍ പൊലീസ് ഓഫിസര്‍ രണദീവ് എന്നിവരാണ് നേതൃത്വം നല്‍കിയത്. വിളവെടുപ്പ് ഉദ്ഘാടനം ഡിവൈഎസ്പി എ.ജി. ലാല്‍ നിര്‍വഹിച്ചു.സ്‌റ്റേഷനിലെത്തിയാല്‍ ജനങ്ങള്‍ക്ക് വിപണിയെക്കാള്‍ കുറഞ്ഞ വിലയ്ക്കു പച്ചക്കറി നല്‍കുമെന്നും പൊലീസ് അറിയിച്ചു. സമീപത്ത് ട്രാഫിക് പൊലീസ് സ്‌റ്റേഷനു മുന്നിലും കൃഷിയുണ്ട്.
മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ചേര്‍ത്തല സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പൊലീസ് സ്‌റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ടതിനു പിറകെയാണ് വിളവെടുപ്പ് സന്തോഷവും.
കുറ്റമറ്റ കേസ് അന്വേഷണം, ജനമൈത്രി, സ്ത്രീ സൗഹൃദ, സ്റ്റുഡന്റ് പൊലീസ് വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, കൃഷി, രാത്രിയില്‍ ഡ്രൈവര്‍മാര്‍ക്കുള്ള സൗജന്യ ചുക്ക് കാപ്പി വിതരണം, ഫലവൃക്ഷ തൈ നടീല്‍, പൂന്തോട്ടം തയാറാക്കല്‍ തുടങ്ങിയ പ്രവൃത്തികളുമാണ് സംസ്ഥാനതലത്തില്‍ അവാര്‍ഡ് നേടാന്‍ സാധിച്ചത്.

YOU MAY LIKE THIS VIDEO ALSO

Related News