കണ്ണൂര്‍— തിരുവനന്തപുരം, തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ്സുകള്‍ കാസര്‍കോട് വരെ നീട്ടണമെന്ന കാസര്‍കോട് ജില്ലയിലെ ജനങ്ങളുടെ ആവശ്യം അംഗീകരിച്ച് കിട്ടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് സി പി ഐ കാസര്‍കോട് ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട്ടെ ജനങ്ങള്‍ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള തെക്കന്‍ കേരളത്തിലേക്ക് യാത്ര ചെയ്യാന്‍ വലിയ പ്രയാസം അനുഭവിക്കുകയാണ്.
മാവേലി എക്സ്പ്രസ്, മലബാര്‍ എക്സ്പ്രസ്, മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. കണ്ണൂരിനും തിരുവനന്തപുരത്തിനും ഇടയില്‍ സര്‍വ്വീസ് നടത്തുന്ന ജനശതാബ്ദി എക്പ്രസ്സുകള്‍ കണ്ണൂരില്‍ നിന്നും പുറപ്പെടുന്ന സമയം രാവിലെ 4.40നും കണ്ണൂരില്‍ എത്തിച്ചേരുന്ന സമരം രാത്രി 11.40നുമാണ്.
കണ്ണൂര്‍-കാസര്‍കോട് നഗരങ്ങള്‍ക്കിടയില്‍ നൂറ് കിലോമീറ്ററിലധികം ദൂരമുണ്ട്. അതിനാല്‍ കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ഈ ട്രെയിനുകളില്യാത്ര ചെയ്യാന്‍ അസ്സമയങ്ങളില്‍ വലിയ പണം ചിലവഴിച്ച് പ്രത്യേക വാഹങ്ങളില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരേണ്ടി വരുന്നു.
കാസര്‍കോട് ജില്ലയിലെ നൂറ് കണക്കിന് രോഗികളാണ് തിരുവനന്തപുരം ആര്‍സിസി, ശ്രീചിത്ര തരുവനന്തപുരം ഉള്‍പ്പെടെയുള്ള ആശുപത്രികളിലേക്ക് നിരന്തരം ചികിത്സയ്ക്ക് ആശ്രയിക്കുന്നത്. കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ക്ക് തിരുവനന്തപുരം ഉള്‍പ്പെടെയുള്ള തെക്കന്‍ കേരളത്തിലേക്കുള്ള യാത്രയ്ക്ക് ഇപ്പോള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിര ഇടപെടലുണ്ടാകണമെന്ന് ആവശ്യപ്പെടുന്നു. യോഗത്തില്‍ സി പി ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന കണ്ട്രോള് കമ്മീഷന് ചെയര്മാന് സി പി മുരളി സംസ്ഥാന കൗണ്‍സില്‍ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.